സ്‌റ്റോറേജും ബാറ്ററി കപ്പാസിറ്റിയും വര്‍ധിപ്പിച്ച് ഐഫോണ്‍ 7 പ്ലസ് എത്തും; പുതിയ ഐഫോണില്‍ 3,100 എംഎഎച്ച് ബാറ്ററിയും 256 ജിബി സ്‌റ്റോറേജും

ഐഫോണിനെ കുറിച്ച് ആകെ പറയാനുണ്ടായിരുന്ന ഏക ന്യൂനതയും പരിഹരിച്ച് പുതിയ ഐഫോണ്‍ 7പ്ലസ് എത്തും. ബാറ്ററി കപ്പാസിറ്റി കുറവാണെന്നതായിരുന്നു ഐഫോണുകളുടെ ന്യൂനത. ആ കുറവ് പരിഹരിച്ച് 12.5 ശതമാനം ബാറ്ററി കപ്പാസിറ്റി വര്‍ധിപ്പിച്ചാണ് പുതിയ ഐഫോണ്‍ എത്തുക എന്ന് ഉറപ്പായിക്കഴിഞ്ഞു. അതായത് 3,100 എംഎഎച്ച് ബാറ്ററിയായിരിക്കും പുതിയ ഫോണിന് ഊര്‍ജം പകരുക. ഒപ്പം സ്റ്റോറേജ് കപ്പാസിറ്റിയും വര്‍ധിപ്പിച്ചിട്ടുണ്ട്. 256 ജിബി സ്റ്റോറേജുമായാണ് ഐഫോണ്‍ 7 പ്ലസ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐഫോണിന്റെ തന്നെ സ്മാളര്‍ വേര്‍ഷനായ ഐഫോണ്‍ 7-ല്‍ നിന്ന് ഏറെ വ്യത്യാസമായിരിക്കും അപ്പോള്‍ 7 പ്ലസ്. ഐഫോണ്‍ 7-ല്‍ പുതിയ ഫീച്ചേഴ്‌സ് ഒന്നും ഉള്‍പ്പെടുത്താന്‍ ഐഫോണ്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. 7 പ്ലസില്‍ കൂടുതല്‍ സ്റ്റോറേജ് വേര്‍ഷന്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ 256 ജിബി വേര്‍ഷന്‍ പുറത്തിറക്കും. എന്നാല്‍, 16 ജിബി വേര്‍ഷന്‍ ഉണ്ടാകുമോ 7 പ്ലസിനെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതുവരെയുള്ള ഐഫോണുകളുടെ ബാറ്ററി കപ്പാസിറ്റി 2,750 എംഎഎച്ച് ആണ്. ഇതോടെ ഐഫോണിന് ബാറ്ററി ലൈഫ് കുറവാണെന്ന ന്യൂനതയ്ക്ക് പരിഹാരം കാണാനാകും.

ഐഫോണ്‍ 7, 4.7 ഇഞ്ച് സ്‌ക്രീനിലും 7 പ്ലസ് 5.5 ഇഞ്ച് സ്‌ക്രീനിലും ആയിരിക്കും എത്തുകയെന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നുണ്ട് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മറ്റു ഫീച്ചേഴ്‌സ് എന്തെല്ലാം ആയിരിക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 6 എസ്, 6 എസ് പ്ലസ് മോഡലുകളേക്കാള്‍ കനം കുറവായിരിക്കും ഫോണിനെന്നും റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News