കമ്യൂണിസ്റ്റുകാര്‍ക്കു ജയില്‍ പുത്തരിയല്ലെന്നു പി ജയരാജന്‍; അക്രമത്തിലൂടെയും കള്ളക്കേസിലൂടെയും സിപിഐഎമ്മിനെ തകര്‍ക്കാമെന്നതു വ്യാമോഹം

കണ്ണൂര്‍: കമ്യൂണിസ്റ്റുകാര്‍ക്കു ജയില്‍ പുത്തരിയല്ലെന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്യുന്നതിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയുമെന്നതു വ്യാമോഹം മാത്രമെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ പീപ്പിള്‍ ചാനലിനോടു സംസാരിക്കുകയായിരുന്നു ജയരാജന്‍.

നേരത്തേ, പ്രതിയല്ലാത്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാട്ടി പി ജയരാജന് സിബിഐ നോട്ടീസ് നല്‍കിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്നു ഹാജരാകാനാവില്ലെന്നു ജയരാജന്‍ സിബിഐയെ അറിയിച്ചിരുന്നു. സിപിഐഎം നേതാക്കളെ കള്ളക്കേസില്‍ കുടുക്കി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനുള്ള ആര്‍എസ്എസ് നീക്കമാണ് ജയരാജനെതിരായ നീക്കത്തിനു പിന്നിലെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News