പോര്‍ഷേയ്ക്ക് 5 ലക്ഷം; ബിഎംഡബ്ല്യൂവിന് 8 ലക്ഷം; 3.4 ലക്ഷം കൊടുത്താല്‍ ഔഡി കിട്ടും; ശ്രീപെരുമ്പുതൂരിലേക്കു വരൂ, ആഡംബരകാറുമായി മടങ്ങാം

ചെന്നൈ: വാഹനപ്രേമികള്‍ക്ക് ആര്‍ക്കും സ്വപ്‌നമായിരിക്കും സ്വന്തമായി ഒരു ബിഎംഡബ്ല്യൂ അല്ലെങ്കില്‍ ഒരു പോര്‍ഷേ അതുമല്ലെങ്കില്‍ ഔഡി സ്വന്തമാക്കുക എന്നത്. പലര്‍ക്കും വാഹനങ്ങളുടെ വില കാരണമാണ് ഇതൊക്കെയും സ്വപ്‌നങ്ങളായി അവശേഷിക്കുന്നത്. എന്നാല്‍, ചെന്നൈയ്ക്കടുത്തു ശ്രീപെരുമ്പുതൂരിലേക്കു ചെന്നു നോക്കൂ… ഒരു സാധാരണ കാര്‍ വാങ്ങുന്ന വിലയ്ക്ക് ആഡംബര കാര്‍ രാജാക്കന്‍മാരെ സ്വന്തമാക്കി മടങ്ങാം.

അഞ്ചു ലക്ഷം രൂപയ്ക്കു പോര്‍ഷെ കിട്ടും. ബിഎംഡബ്ല്യൂവിന് ആറു മുതല്‍ എട്ടു ലക്ഷം വരെ. ഔഡി മൂന്നര ലക്ഷം മുതല്‍ കിട്ടാനുണ്ട്. ശ്രീപെരുമ്പൂതൂരില്‍ കോപാര്‍ട്ട് ഡോട്ട് ഇന്‍ എന്ന വാഹന ലേലക്കമ്പനിയുടെ യാര്‍ഡിലാണ് കാറുകള്‍ കിടക്കുന്നത്. ചെന്നൈയിലുണ്ടായ പ്രളയത്തില്‍ വെള്ളത്തില്‍ മുങ്ങിപ്പോയ കാറുകളാണ് ഇങ്ങനെ തുച്ഛമായ വിലയ്ക്കു വില്‍ക്കുന്നത്. ഇത്തരം കാറുകള്‍ നിര്‍ത്തിയിടാനായി അടുത്തിടെ കോപാര്‍ട്ട് ശ്രീപെരുമ്പുതൂരില്‍ അഞ്ചേക്കര്‍ സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്.

അറുപതു ലക്ഷത്തിന്റെയും നാല്‍പതു ലക്ഷത്തിന്റെയും ഒക്കെ കാറുകള്‍ തുച്ഛമായ വിലയ്ക്കു ലഭിക്കുമ്പോള്‍ തകരാറുകളുടെ ഉത്തരവാദിത്തം കോപാര്‍ട്ട് ഏറ്റെടുക്കില്ല. വെള്ളം കയറിയ വാഹനങ്ങള്‍ വാഹനഡീലര്‍മാരില്‍നിന്നും ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നുമാണ് കോപാര്‍ട്ടിനു ലഭിച്ചത്. കോപാര്‍ട്ടിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് കാറുകള്‍ ലേലത്തില്‍ പിടിച്ചശേഷം ശ്രീപെരുമ്പുതൂരിലെത്തി ഇവ സ്വന്തമാക്കാം. മൂന്നുമാസം ലേലം നീണ്ടു നില്‍ക്കുമെന്നു കോപാര്‍ട്ട് അറിയിച്ചു. മറ്റൊരു വാഹനലേലക്കമ്പനിയായ ഓട്ടോമാര്‍ട്ടിലും ഏകദേശം പതിനായിരത്തോളം കാറുകള്‍ എത്തിയിട്ടുണ്ട്. 2014, 15 മോഡലുകളാണ് ലേലത്തിനെത്തിയിരിക്കുന്ന കാറുകളിലേറെയും. ഓട്ടോമാര്‍ട്ട് ഇരുപതുദിവസത്തിനുള്ളില്‍ അയ്യായിരത്തോളം കാറുകള്‍ ലേലം ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News