ലിബിയയില്‍ പൊലീസ് ട്രെയിനിംഗ് ക്യാമ്പില്‍ ഭീകരാക്രമണം: 40 മരണം; പിന്നില്‍ ഐഎസ് എന്നു നിഗമനം

മിസ്രാത: ലിബിയയിലെ പൊലീസ് ട്രെയിനിംഗ് ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രണത്തില്‍ നാല്‍പതിലേറെ പേര്‍ മരിച്ചു. സ്ലിടെന്‍ പട്ടണത്തിലെ പൊലീസ് ട്രെയിനിംഗ് ക്യാമ്പിലേക്കു ഭീകരര്‍ ആയുധം നിറച്ച ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. ഐഎസാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.

നൂറു കണക്കിനു പൊലീസ് പരിശീലനാര്‍ഥികള്‍ നിന്നിടത്താണ് ട്രക്ക് പൊട്ടിത്തെറിച്ചത്. മരണസംഖ്യ കൂടാന്‍ ഇടയുണ്ടെന്നു സ്ലിടെന്‍ മേയര്‍ മിഫ്താഹ് ലഹ്മാദി പറഞ്ഞു. മുഹമ്മദ് ഗദ്ദാഫി ലിബിയന്‍ ഭരണാധികാരിയായിരുന്ന കാലത്ത് സൈനിക താവളമായിരുന്നു ഈ പൊലീസ് ക്യാമ്പ്. സ്‌ഫോടനശബ്ദം അറുപതു കിലോമീറ്റര്‍ അകലെവരെ കേട്ടു.

വെള്ളം കൊണ്ടുപോകുന്ന ട്രക്കാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ചു പൊലീസ് ക്യാമ്പില്‍ വന്നത്. അതീവഗുരുതരാവസ്ഥയിലായവരെ ട്രിപ്പളിയിലെ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പൊലീസ് പരിശീലനത്തിനെത്തിയവര്‍ പ്രഭാത പരിശീലനം നടത്തുന്ന സമയത്താണ് ആക്രമണമുണ്ടായത്. ഇതു കരുതിക്കൂട്ടിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നു കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News