മുസ്ലീം യുവാവിനെ കരിഓയില്‍ ഒഴിച്ച് തെരുവിലൂടെ നടത്തിയ കേസ്; ബജ്‌റംഗ്ദള്‍ നേതാവിനെതിരെയുള്ള കേസ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

ദില്ലി: മുസ്ലീം യുവാവിനെ കരിഓയില്‍ ഒഴിച്ച് തെരുവിലൂടെ നടത്തി കൊണ്ടു പോയ ബജ്‌റംഗ്ദള്‍ നേതാവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചുമത്തിയ ദേശീയ സുരക്ഷ നിയമപ്രകാരമുള്ള കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദ് ചെയ്തു. ബജ്‌റംഗ്ദള്‍ നേതാവ് വിവേക് പ്രേമിയെയാണ് ജയില്‍മോചിതനാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്. മുസഫര്‍ നഗറിലെ ഷാംലിയില്‍ മുസ്ലീം യുവാവിന്റെ മുഖത്ത് കരിഓയില്‍ ഒഴിച്ച ശേഷം തുടര്‍ച്ചയായി മര്‍ദ്ദിച്ച് തെരുവിലൂടെ നടത്തിയ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഉത്തര്‍പ്രദേശ് ആഭ്യന്തര സെക്രട്ടറി, ഷാംലി ജില്ലാ മജിസ്‌ട്രേറ്റ്, മുസഫര്‍നഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് എന്നിവര്‍ക്കും പ്രതിയായ വിവേക് പ്രേമിക്കും ആഭ്യന്തര മന്ത്രാലയം അടിയന്തര ഉത്തരവിന്റെ പകര്‍പ്പ് വഴി അയച്ചുകൊടുത്തു. 2015 ജൂണ്‍ മുതല്‍ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന പ്രേമിക്കെതിരെ മറ്റ് കേസുകളൊന്നുമില്ലെങ്കില്‍ ഉടന്‍ മോചിതനാകും.

പ്രേമിയുടെ അക്രമം വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായതിനെ തുടര്‍ന്നാണ് പൊലീസ് ഇയാള്‍ക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുത്തത്. കഴിഞ്ഞ ജൂണ്‍ 25ന് പശുക്കിടാവിനെ മോഷ്ടിച്ചുയെന്നാരോപിച്ചാണ് 42കാരനായ മുഹമ്മദ് റിയാസിനെ പ്രേമിയും സുഹൃത്തുകളും പിടികൂടി മര്‍ദിച്ച് നടുറോഡിലൂടെ നടത്തിച്ചത്. ഇയാള്‍ മുസ്ലീം യുവാവിനെ അടിച്ചുകൊണ്ടുപോകുന്ന ദൃശ്യം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel