പ്രേമം സിനിമയില്‍ മലരിനും ജോര്‍ജ്ജിനുമൊപ്പം ഹിറ്റായ താരമാണ് സെലിന്‍ എന്ന മഡോണ സെബാസ്റ്റിയന്‍. ഗായിക കൂടിയായ മഡോണയുടെ പുതിയ ആല്‍ബം മികച്ച അഭിപ്രായം നേടി സോഷ്യല്‍മീഡിയയില്‍ മുന്നേറുകയാണ്.
എവര്‍ ആഫ്റ്റര്‍ എന്ന സംഘത്തിന്റെ വെറുതെ എന്ന ആല്‍ബം ഇന്നലെയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. മഡോണയുടെ ആദ്യ സ്വതന്ത്ര മ്യൂസിക്കല്‍ ആല്‍ബം കൂടിയാണ് ഇത്. ജോപോളിന്റെ വരികളാണ് വിവേക് തോമസും എവര്‍ ആഫ്റ്ററും ചേര്‍ന്ന് പാട്ടാക്കിയത്.
ചലച്ചിത്ര സംഗീത സംവിധായകന്‍ റോബി എബ്രഹാം, മഡോണ, അശ്വിന്‍ ആര്യന്‍, റെക്‌സ് ജോര്‍ജ്, ജോയല്‍ വര്‍ഗീസ്, ജോണ്‍ തോമസ് എന്നിവരാണ് ബാന്‍ഡിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. വിഷ്ണു ജി രാഘവാണ് സംവിധാനം. വിനീഷ് ബംഗ്ലാന്‍ കലാ സംവിധാനവും അപ്പു എന്‍ നമ്പൂതിരി എഡിറ്റിംഗും നിര്‍വഹിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here