മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച ക്രിസ്‌ഗെയിലിനെതിരേ ക്രിക്കറ്റ് ലോകത്തും പ്രതിഷേധം; ഗെയിലിനെ ആജീവനാന്തം വിലക്കണമെന്ന് ഇയാന്‍ ചാപ്പല്‍

മെല്‍ബണ്‍: ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കരീബിയന്‍ വെടിക്കെട്ട് താരം ക്രിസ് ഗെയിലിനെതിരേ ക്രിക്കറ്റ് ലോകവും. ഗെയിലിനെ ആജീവനാന്തം ക്രിക്കറ്റില്‍നിന്നു വിലക്കണമെന്നു ഇതിഹാസതാരം ഇയാന്‍ ചാപ്പല്‍ ആവശ്യപ്പെട്ടു. ക്രിസ് ഗെയിലുമായി ഓസ്‌ട്രേലിയന്‍ ക്ലബുകള്‍ കരാറിലേര്‍പ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയന്‍ അസോസിയേറ്റഡ് പ്രസുമായി സംസാരിക്കുകയായിരുന്നു ചാപ്പല്‍.

ഇക്കാര്യം ഐസിസിയുമായും ചര്‍ച്ച ചെയ്യാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയാറാകണം. വിവിധ രാജ്യങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണം. ഐസിസി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കുന്നതിലും തനിക്ക് എതിര്‍പ്പില്ല. ക്രിക്കറ്റ് താരങ്ങളുടെ ഭാഗത്തുനിന്ന് ഇത്തരം നിലപാടുകളും പെരുമാറ്റങ്ങളും ഉണ്ടാകാന്‍ പാടില്ല. എന്തുവിലകൊടുത്തും ഇത്തരക്കാരെ മാറ്റിനിര്‍ത്തുകതന്നെ ചെയ്യണം.

ബിഗ്ബാഷ് ലീഗിനിടെയാണ് വെടിക്കെട്ടു ബാറ്റിംഗ് നടത്തിയ ക്രിസ്‌ഗെയിലിനെ മാധ്യമപ്രവര്‍ത്തക മക് ക്ലാഫിന്‍ അഭിമുഖം നടത്തിയത്. മക് ക്ലാഫിനെ മദ്യപിക്കാന്‍ ക്ഷണിക്കുകയും മക് ക്ലാഫിന്റെ കണ്ണില്‍ നോക്കിയിരിക്കാനാണ് തനിക്കിഷ്ടമെന്നു ഗെയില്‍ പറയുകയുമായിരുന്നു. ഇക്കാര്യം വാര്‍ത്തയാക്കിയ ഫെയര്‍ഫാക്‌സ് മീഡിയക്കെതിരേ അപകീര്‍ത്തിക്കേസ് നല്‍കാന്‍ ഗെയില്‍ തയാറാകുന്നതിനിടെയാണ് ആജീവനാന്ത വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ചാപ്പല്‍ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News