ഹെറാത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേ ആക്രമണശ്രമം; സ്‌ഫോടകവസ്തു നിറച്ച വാഹനം പിടിച്ചെടുത്തു; ഒരു ഭീകരന്‍ പിടിയില്‍

ഹെറാത്ത്: അഫ്ഗാനിസ്താനിലെ ഹെറാത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഭീകരാക്രമണത്തിനുള്ള ശ്രമം സുരക്ഷാ സൈന്യം പരാജയപ്പെടുത്തി. ഇന്നുച്ചയോടെ സ്‌ഫോടക വസ്തു നിറച്ച വാഹനം കോണ്‍സുലേറ്റിലേക്ക് ഇടിച്ചു കയറ്റാനായിരുന്നു ഭീകരരുടെ ശ്രമം. വാഹനവുമായി എത്തിയ ഒരു ഭീകരന്‍ പിടിയിലായിട്ടുണ്ട്.

മാസര്‍ ഐ ഷെരീഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരേ കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായിരുന്നു. ഏറെ നേരം നീണ്ടു നിന്ന ആക്രമണത്തില്‍ ഭീകരരെ വധിച്ചിരുന്നു. അതിനു പിന്നാലെയാണ് ഹെറാത്തിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരേ ഇന്ന് ആക്രമണത്തിന് ശ്രമമുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News