ദില്ലിയില്‍നിന്നു ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ധനുഷും കീര്‍ത്തി സുരേഷും പ്രണയിക്കും; വാലന്റൈനാകാന്‍ റെയില്‍ എത്തും

നുഷിനെ ട്രെയിനിലെ ചായക്കച്ചവടക്കാരനായി കാണാം. തമിഴ്‌നാടന്‍ പശ്ചാത്തലത്തില്‍ മലയാളച്ചുവയോടെയുള്ള ചിത്രമായി ട്രെയിനിലെ മുഴുനീള നാടന്‍പ്രണയം പറഞ്ഞ് റെയില്‍ വരുന്നു. മലയാളിയായ കീര്‍ത്തി സുരേഷാണ് നായിക. മലയാളി മേയ്ക്ക് അപ്പ് ആര്‍ടിസ്റ്റിന്റെ റോളിലാണ് കീര്‍ത്തി വരുന്നത്. കുംകി, മൈന എന്നീ ഹിറ്റുകളുടെ സംവിധായകനാണ് പ്രഭു സോളമാണ് ചിത്രമൊരുക്കുന്നത്.

Dhanush and Keerthy starrer Valentine’s Day special gets a title - Rail (Photo: Twitter/@tamilfilmviews)

മലകളുടെയും കടലിന്റയെും കാടിന്റെയും ഒക്കെ പശ്ചാത്തലത്തില്‍ ചിത്രമൊരുക്കിയിട്ടുള്ള തനിക്കു വ്യത്യസ്തമായ സിനിമയെടുക്കണമെന്നു തോന്നിയതിനാലാണ് ട്രെയിനിലെ പ്രണയത്തെക്കുറിച്ച് പറയുന്നതെന്നു സംവിധായകന്‍ പ്രഭു സോളമന്‍ പറയുന്നു. ഇക്കാര്യം ധനുഷിനോടു പറഞ്ഞപ്പോള്‍ അപ്പോള്‍തന്നെ സമ്മതിക്കുകയായിരുന്നെന്നും തിരക്കഥ മുഴുവന്‍ കേള്‍ക്കുക പോലും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Dhanush and Keerthy fall in love during a train journey in Prabhu Solomon’s upcoming film Rail (Photo: Twitter/@tamilfilmviews)

ട്രെയിനിലെ ചായക്കച്ചവടക്കാരന്റെ റോളാണ് ധനുഷിന്. പൂച്ചിയപ്പന്‍ എന്നാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്. സരോജയെന്ന മേയ്ക്കപ്പ് ആര്‍ടിസ്റ്റായാണ് കീര്‍ത്തി വേഷമിടുന്നത്. ദില്ലിയില്‍നിന്നു ചെന്നൈയിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയില്‍ പ്രണയം പൂവിടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ടി ജി ത്യാഗരാജനാണ് സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. പൂജ ഷവേരി, ഗണേഷ് വെങ്കട്‌റാം, തമ്പി രാമയ്യ, രാധാ രവി, ഹരീഷ് ഉത്തമന്‍, കരുണാകരന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. വെട്രിവേല്‍ മഹേന്ദ്രനാണ് കാമറ കൈകാര്യം ചെയ്യുന്നത്. ഫെബ്രുവരി 12 ന് ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here