ഷാരൂഖിനും ആമീറിനും നല്‍കിയിരുന്ന സുരക്ഷ പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്‍മാറി; സുരക്ഷ തുടരുമെന്ന് മുംബൈ പൊലീസിന്റെ ട്വീറ്റ്

മുംബൈ: ബോളിവുഡ് താരങ്ങളായ ഷാരൂഖ്ഖാനും ആമീര്‍ഖാനും നല്‍കിയിരുന്ന പ്രത്യേക സുരക്ഷ പിന്‍വലിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറി. തീരുമാനം വിവാദമായതിനെതുടര്‍ന്ന് ഇരുവര്‍ക്കുമുള്ള സുരക്ഷ തുടരുമെന്ന് മുംബൈ പൊലീസ് അറിയിച്ചു. അസഹിഷ്ണുത പരാമര്‍ശങ്ങളുടെ പേരിലുള്ള പ്രതികാര നടപടിയാണ് സുരക്ഷ പിന്‍വലിക്കാനുള്ള തീരുമാനമെന്ന് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

സുരക്ഷാ ഭീഷണിയുള്ള ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ആമീര്‍ഖാനും പ്രത്യേക സുരക്ഷയാണ് മൂംബൈ പൊലീസ് നല്‍കിവരുന്നത്. പൈലറ്റ് വാഹനവും നാല് സായൂധ പൊലീസുകാരും ഉള്‍പ്പെടുന്ന സുരക്ഷയാണ് ഇരുവര്‍ക്കുമുള്ളത്. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ഷാരൂഖും ആമീറും നടത്തിയ ചില പരാമര്‍ശങ്ങള്‍ക്ക് ശേഷം ഭീഷണി വര്‍ദ്ധിച്ചതിനാല്‍ സൂരക്ഷയും കൂട്ടി. എന്നാല്‍ ഇപ്പോള്‍ സുരക്ഷാ ഭീഷണി ഇല്ലെന്ന കാരണം പറഞ്ഞ് പ്രത്യേക സുരക്ഷ പിന്‍വലിക്കാനാണ് തീരുമാനിച്ചത്.

സുരക്ഷ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കുകയും അസഹിഷ്ണുതയ്‌ക്കെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പ്രതികാര നടപടി സ്വീകരിച്ചതാണെന്നും വിമര്‍ശനം ഉയരുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിവാദ തീരുമാനം പിന്‍വലിക്കാന്‍ നിര്‍ബന്ധിതമായത്. ഇരുവര്‍ക്കും നിലവില്‍ നല്‍കുന്ന സുരക്ഷ തുടരുമെന്ന് മൂംബൈ പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ടൂറിസം വകുപ്പ് അംബാസിഡര്‍ സ്ഥാനത്തു നിന്നും ആമീര്‍ ഖാനെ മാറ്റിയതും വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News