പാലിയേക്കര ടോള്‍ പിരിവിന് ഒത്താശയുമായി ചാലക്കുടി ഡിവൈഎസ്പി; സമാന്തര റോഡ് ഉപയോഗിക്കുന്നവര്‍ക്ക് പീഡനം; എതിര്‍ക്കുന്നവരോട് പാതിരയ്ക്ക് നടുറോഡില്‍ കുത്തിയിരിക്കാന്‍ പരിഹാസവും

തിരുവനന്തപുരം: പാലിയേക്കര ടോള്‍ പ്ലാസയില്‍ കയറാതെ സമാന്തര റോഡ് ഉപയോഗിക്കുന്നവരുടെ വാഹനരേഖകള്‍ കൈവശപ്പെടുത്തി ചാലക്കുടി ഡിവൈഎസ്പി. എറണാകുളം-തൃശൂര്‍ വഴി സഞ്ചരിക്കുന്നവര്‍ ടോള്‍ നല്‍കി മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂവെന്നും പഞ്ചായത്തിന് പുറത്തുള്ളവര്‍ക്ക് സമാന്തര റോഡ് ഉപയോഗിക്കാന്‍ അവകാശമില്ലെന്നുമാണ് ഡിവൈഎസ്പിയുടെ വാദം. ഇക്കാര്യം സംബന്ധിച്ച് എതിര്‍ത്ത സംസാരിച്ച യാത്രക്കാരന്റെ വാഹനരേഖകള്‍ ഡിവൈഎസ്പി കൈവശപ്പെടുത്തിയെന്നും പരാതിയുണ്ട്.

പാലക്കാട് സ്വദേശി ഹരി റാമിനാണ് ഡിവൈഎസ്പിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു അനുഭവമുണ്ടായത്. എറണാകുളം-തൃശൂര്‍ റോഡില്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമാന്തരമായ റോഡിലൂടെ യാത്ര ചെയ്യവെയാണ് ഹരിയെ ഔദ്യോഗിക വാഹനത്തിലെത്തിയ ഡിവൈഎസ്പിയും സംഘവും തടഞ്ഞത്. ഭാര്യയും കൈക്കുഞ്ഞും ഹരി റാമിനൊപ്പമുണ്ടായിരുന്നു.

ഇത് പഞ്ചായത്തിന്റെ വഴിയാണെന്നും പ്രദേശവാസികള്‍ക്ക് മാത്രമേ ഇതുവഴി പോകാന്‍ നിയമമുള്ളുവെന്നും ഡിവൈഎസ്പി ഹരിയോട് പറഞ്ഞു. എന്നാല്‍ അങ്ങനെയൊരു നിയമത്തെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ ഹരിയോട് പൊലീസ് വാഹനത്തിന്റെ ബുക്കും പേപ്പറും ചോദിച്ചു. തുടര്‍ന്ന് ലൈസന്‍സിന്റെ കോപ്പി എടുത്ത് നല്‍കിയെങ്കിലും ഒറിജിനല്‍ വേണമെന്ന് ഡിവൈഎസ്പി നിര്‍ബന്ധം പിടിക്കുകയായിരുന്നു. ഒറിജിനല്‍ രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ അത് എടുത്തില്ലെന്നായിരുന്നു ഹരിയുടെ മറുപടി. എന്നാല്‍ താന്‍ നിയമം പഠിപ്പിക്കേണ്ട കാര്യമില്ലെന്ന പറഞ്ഞ് ഡിവൈഎസ്പി തന്നോട് കയര്‍ത്തു സംസാരിക്കുകയായിരുന്നെന്ന് ഹരി പറയുന്നു. ആര്‍സി ബുക്ക് രാവിലെ ഓഫീസില്‍ വന്ന് വാങ്ങാന്‍ പറഞ്ഞ ശേഷം ഡിവൈഎസ്പി മടങ്ങുകയായിരുന്നെന്ന് ഹരി പറഞ്ഞു.

രേഖകള്‍ കിട്ടാതെ പോകില്ലെന്ന പറഞ്ഞ ഹരിയോട് റോഡിലിരുന്ന് സമരം നടത്താനാണ് ഡിവൈഎസ്പി പറഞ്ഞത്. ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്‌തോടെയാണ് സംഭവം പുറത്തറിഞ്ഞത്. കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന ഹരിയ്ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്.

ഇന്റര്‍നാഷണല്‍ ഹ്യുമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് സംഭവത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ചലകുടി തൃശൂർ യാത്രക്കാർക്ക് ജാഗ്രത !!!!ചലകുടി തൃശൂർ യാത്രക്കാർക്ക് ജാഗ്രത !!!!പാലിയേക്കര ടോൾ പിരിവിനു ഒത്താശയുമായി ചലകുടി DYSP . ടോൾ വഴി അല്ലാതെ പോകുന്ന യാത്രക്കാരെ തടഞ്ഞു നിർത്തി DYSP അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ ഒറിജിനൽ ബുക്കും ഡ്രൈവിംഗ് ലൈസൻസുമായി പോകുന്നത് ഇവിടെ സ്ഥിരം പതികാവുന്നു !!ചാലക്കുടി ഡി വൈ എസ് പിയുടെ പാലിയേക്കര ടോൾ പ്രേമം സമാന്തര പഞ്ചായത്ത് റോഡ്- യാത്രക്കാരോടുള്ള അതിക്രമത്തിനു കാരണമാകുന്നു – Readmore: http://goo.gl/iaXboLike this Page More updation https://www.facebook.com/OnlineHumanRights/

Posted by International Human Rights Association on Friday, 8 January 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News