ബസില്‍ ഉറങ്ങുകയായിരുന്ന 23 കാരിയെ കയറിപ്പിടിച്ചു; എസ്ആര്‍എസ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

ബംഗളുരു: ബസ് യാത്രയ്ക്കിടെ ഉറങ്ങുമ്പോള്‍ ജീവനക്കാരന്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ദക്ഷിണേന്ത്യയിലെ പ്രമുഖ ദീര്‍ഘദൂര ബസ് സര്‍വീസ് കമ്പനിയായ എസ്ആര്‍എസിലെ ജീവനക്കാരനെതിരേയാണ് കേസെടുത്തത്.

ഗോവയില്‍നിന്നു ബംഗളുരുവിലേക്കു വരികയായിരുന്നു ഇരുപത്തിമൂന്നുവയസുകാരിയായ വിദ്യാര്‍ഥിനി. രാത്രി ഉറങ്ങുന്നതിനിടയില്‍ ജീവനക്കാര്‍ സ്വകാര്യഭാഗത്തു സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ബംഗളുരുവിലെ പ്രമുഖ കോളജില്‍ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. ഉപ്പര്‍പേട്ട പൊലീസാണ് കേസെടുത്തതത്.

ബസ് ജീവനക്കാര്‍ ഒളിവിലാണ്. തുടര്‍ന്ന് എസ്ആര്‍എസ് മാനേജ്‌മെന്റ് പ്രതിനിധികളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News