സെല്‍ഫിയെടുക്കുന്നതിനിടെ വിദ്യാര്‍ഥിനി കടലില്‍ വീണു; രക്ഷിക്കാന്‍ ചാടിയ കൂട്ടുകാരനെയും കാണാനില്ല; തെരച്ചില്‍ തുടരുന്നു

മുംബൈ: കൂട്ടുകാര്‍ക്കൊപ്പം കടലിനു സമീപത്തെ പാറയില്‍ കയറി സെല്‍ഫിയെടുക്കുന്നതില്‍ വിദ്യാര്‍ഥിനി തിരയില്‍പെട്ടു. രക്ഷിക്കാന്‍ ഇറങ്ങിയ കൂട്ടുകാരനെയും കാണാതായി. തെരച്ചില്‍ തുടരുന്നു. മുംബൈ ബാന്ദ്ര ബന്ദ്സ്റ്റാന്‍ഡ് കടല്‍തീരത്താണ് സംഭവം.

പാറയുടെ അറ്റത്തുനിന്നു സെല്‍ഫിയെടുക്കുന്നതിനിടയില്‍ ഇരച്ചുകയറിയ തിരയില്‍പെട്ടു പെണ്‍കുട്ടി കടലില്‍ വീഴുകയായിരുന്നു. ഇതു കണ്ട് ഒപ്പമുണ്ടായിരുന്ന യുവാവ് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ കടലില്‍ ചാടുകയായിരുന്നു. മൂവരെയും തിരയെടുത്തു. ചിത്രമെടുക്കുന്നതിനിടയില്‍ തിരകയറി വരുന്നതു കാണാതിരുന്നതാണ് അപകടത്തിനു കാരണം.

ഗോവണ്ടി സ്വദേശികളാണ് ഇവര്‍. ഒന്നിച്ചു പഠിക്കുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും അവധിയാതിനാലാണ് കടല്‍ കാണാന്‍ എത്തിയത്. ഇവര്‍ ഇവിടെ ഇടയ്ക്കു വരാറുള്ളതാണെന്നും കൂട്ടുകാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News