കേരള സാഹിത്യോത്സവം ഫെബ്രുവരി നാലു മുതല്‍ ഏഴുവരെ കോഴിക്കോട് കടപ്പുറത്ത്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോട്ടയം: കേരള സാഹിത്യോത്സവം ഫെബ്രുവരി നാലു മുതല്‍ ഏഴു വരെ കോഴിക്കോട്ട്. ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കേരള സാഹിത്യോത്സവത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസി ബുക്‌സ്, കറന്റ് ബുക്‌സ് ശാഖകളിലും www.keralaliteraturefestival.com എന്ന വെബ്‌സൈറ്റിലും രജിസ്റ്റര്‍ ചെയ്യാം.

കെ സച്ചിദാനന്ദനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍. തസ്ലിമ നസ്രീന്‍, ടി എം കൃഷ്ണ, അശോക് വാജ്‌പേയ്, ഗീതാ ഹരിഹരന്‍, അനിതാ നായര്‍, ജയശ്രീ മിശ്ര, ലീനാ മണിമേഖല, മീനാ കന്ദസ്വാമി, എം ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍, ആനന്ദ് തുടങ്ങി കേരളത്തിലെ പ്രമുഖരായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യോത്സവത്തില്‍ പങ്കെടുക്കും. സമകാലിക വിഷയങ്ങളില്‍ എഴുത്തുകാരും വായനക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍, സംവാദങ്ങള്‍, സെമിനാര്‍, ചലച്ചിത്രോത്സവം തുടങ്ങിയവയും സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. 99461 09628 എന്ന നമ്പരില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here