അഹമ്മദാബാദ്: ഗുജറാത്തിലെ പ്രസിദ്ധമായ കന്‍കാരിയ ഉത്സവത്തിനിടെ പെണ്‍കുട്ടികളെ പൊലീസ് വേഷധാരി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. കന്‍കാരിയ ഉത്സവത്തിനെത്തിയ പെണ്‍കുട്ടികളെ ശരീരത്തിലും സ്വകാര്യഭാഗങ്ങളിലും പൊലീസുകാരന്‍ സ്പര്‍ശിക്കുന്ന ദൃശ്യങ്ങളാണ് ഒരു മിനുട്ടു ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ഡിസംബര്‍ അവസാനമായിരുന്നു കന്‍കാരിയ ഉത്സവം.
സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായപ്പോള്‍ അഹമ്മദാബാദ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. അഹമ്മദാബാദിലെ കന്‍കാരിയ തടാകത്തിന്റെ കരയില്‍ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്നതാണ് കാര്‍ണിവല്‍. സാംസ്‌കാരികോത്സവമാണിത്. ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ പങ്കാളികളാകുന്ന ഉത്സവമാണിത്.
വീഡിയോയില്‍ മുഖം ദൃശ്യമല്ലാത്തതിനാല്‍ ആരാണ് ഇതെന്നു വ്യക്തമായിട്ടില്ല. ആരാണെന്നു വ്യക്തമായാലുടന്‍ നടപടിയുണ്ടാകുമെന്നു അഹമ്മദാബാദ് മണിനഗര്‍ സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ എസ് ദേശായി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here