പിതാവിന്റെ അടുത്ത ബന്ധുവായ സൈനികന്‍ ബലാത്സംഗം ചെയ്തു; ദയാവധത്തിനുള്ള അപേക്ഷയുമായി ഇരുപതുകാരി രാഷ്ട്രപതിക്കു മുന്നില്‍

പട്‌ന: പിതാവിന്റെ അടുത്ത ബന്ധുവിന്റെ ബലാത്സംഗത്തിന് ഇരയായ ഇരുപതുവയസുകാരി ദയാവധത്തിന് അനുവദിക്കണമെന്ന അപേക്ഷയുമായി രാഷ്ട്രപതിക്കു മുന്നില്‍. പട്‌ന സ്വദേശിയാണ് ദയാവധത്തിന് അനുമതി തേടിയിരിക്കുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാലും പ്രതിയുടെ ബന്ധുക്കള്‍ തന്റെ ജീവനു ഭീഷണിയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യുവതി രാഷ്ട്രപതിക്ക് ദയാവധ അപേക്ഷ നല്‍കിയത്.

ബിഹാറിലെ അര്‍വാള്‍ ജില്ലയിലെ സഫഌപൂര്‍ ഗ്രാമവാസിയാണ് യുവതി. തന്നെ ബലാത്സംഗം ചെയ്തയാളെ അറസ്റ്റ് ചെയ്യണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു നിരവധി വാതിലുകള്‍ മുട്ടിയിട്ടും ഭരണസ്വാധീനത്തിലും പണസ്വാധീനത്തിലും നടപടിയൊന്നുമുണ്ടായിട്ടില്ല.

പിതാവിന്റെ അടുത്തബന്ധുവായ പ്രതി സൈനികനാണെന്നും ബിഹാറിന് പുറത്താണ് ജോലി ചെയ്യുന്നതെന്നുമാണ് അറസ്റ്റ് ചെയ്യാത്തതിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ഒക്ടോബര്‍ 22നായിരുന്നു സംഭവം. പരാതി നല്‍കിയതു മുതല്‍ പ്രതിയും കുടുംബാംഗങ്ങളും തന്നെ അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയാണ്. പരാതി പിന്‍വലിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News