രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം; രജേന്ദര്‍ നഗറില്‍ കൊല്ലപ്പെട്ടത് ഒരുകുടുംബത്തിലെ മൂന്ന് പേര്‍

ദില്ലി: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് കൂട്ടക്കൊലപാതകം. അമ്മയും മകനും ഉള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഓള്‍ഡ് രജേന്ദര്‍ നഗറിലെ ഫ് ളാറ്റിലാണ് കൂട്ടക്കൊലപാതകം നടന്നത്. ദമ്പതികളും മകനുമാണ് കൊല്ലപ്പെട്ടത്. 48-കാരിയായ അമ്മയുടെയും 25 വയസുള്ള മകന്റെയും മൃതദേഹങ്ങള്‍ ഫ് ളാറ്റിന്റെ മൂന്നാം നിലയില്‍നിന്ന് കണ്ടെത്തി. വീടിനുള്ളിലെ അലമാരയില്‍നിന്നാണ് ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തിയത്.

കൂട്ടകൊലപാതകമാണ് എന്നാണ് പൊലീസ് നിഗമനം. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആര് എന്ന് വ്യക്തമായിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ രാത്രിയിലാണ് മൂവരും കൊല്ലപ്പെട്ടത് എന്നും രാവിലെയാണ് വിവരം ലഭിച്ചത് എന്നും സെന്‍ട്രല്‍ റേഞ്ച് ജോയിന്റ് കമ്മീഷണര്‍ എസ്‌കെ ഗൗതം പറഞ്ഞു.

വസ്തു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം. രാവിലെ 8.50ന് വീടിനുള്ളിലെ ലൈറ്റ് കത്തിക്കിടക്കുന്നത് കണ്ട് അടുത്ത വീട്ടിലുള്ളവര്‍ സംഭവസ്ഥലത്തേക്ക് വന്നു. അവരാണ് കൊലപാതകം സംബന്ധിച്ച് പൊലീസിനെ അറിയിച്ചത്. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട സജ്ഞയ്. അടുത്ത ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here