പാലിയേക്കര ടോള്‍; ബദല്‍ റോഡ് ഉപയോഗിച്ചവര്‍ക്ക് ഭീഷണി; ചാലക്കുടി ഡിവൈഎസ്പിക്ക് വീഴ്ച്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്; പരിശോധന ചട്ടവിരുദ്ധമെന്ന് പരാമര്‍ശം

തിരുവനന്തപുരം: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ സമാന്തര പാതയിലൂടെ യാത്ര ചെയ്തവരെ ഡിവൈ.എസ്.പി സി.കെ രവീന്ദ്രന്‍ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തൃശൂര്‍ റൂറല്‍ എസ്പി റേഞ്ച് ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി. ചാലക്കുടി ഡിവൈഎസ്പിക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചട്ടവിരുദ്ധമായാണ് ഡിവൈഎസ്പി വാഹന പരിശോധന നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

പാലിയേക്കര ടോള്‍ പ്ലാസയില്‍ കയറാതെ സമാന്തര റോഡ് ഉപയോഗിച്ചവരുടെ വാഹനരേഖകള്‍ കൈവശപ്പെടുത്തിയതോടെയാണ് ഡിവൈഎസ്പിക്കെതിരെ പരാതി ഉയര്‍ന്നത്. എറണാകുളം- തൃശൂര്‍ വഴി സഞ്ചരിക്കുന്നവര്‍ ടോള്‍ നല്‍കി മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂവെന്നും പഞ്ചായത്തിന് പുറത്തുള്ളവര്‍ക്ക് സമാന്തര റോഡ് ഉപയോഗിക്കാന്‍ അവകാശമില്ലെന്നുമാണ് ഡിവൈഎസ്പിയുടെ വാദം. ഇക്കാര്യം സംബന്ധിച്ച് എതിര്‍ത്ത സംസാരിച്ച യാത്രക്കാരന്റെ വാഹനരേഖകള്‍ ഡിവൈഎസ്പി കൈവശപ്പെടുത്തിയെന്നും പരാതിയുണ്ട്.

പാലക്കാട് സ്വദേശി ഹരി റാമിനാണ് ഡിവൈഎസ്പിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു അനുഭവമുണ്ടായത്. എറണാകുളംതൃശൂര്‍ റോഡില്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമാന്തരമായ റോഡിലൂടെ യാത്ര ചെയ്യവെയാണ് ഹരിയെ ഔദ്യോഗിക വാഹനത്തിലെത്തിയ ഡിവൈഎസ്പിയും സംഘവും തടഞ്ഞത്.

പാലിയേക്കര നടന്ന കൊലപാതകക്കേസില്‍ പ്രതികളെ പിടികൂടാനും ആയുധങ്ങളുമായി ഒരു സംഘമാളുകള്‍ പോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നുമാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പൊലീസ് സംഘത്തിന് കുറുകെ വാഹനമിട്ട യാത്രക്കാരനോട് രേഖകള്‍ ചോദിക്കുകയായിരുന്നുവെന്നും ഡിവൈഎസ്പി കൈരളിന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here