ശമ്പളപരിഷ്‌കരണവും സിവില്‍ സര്‍വീസ് പരിഷ്‌കരണവും ആവശ്യപ്പെട്ട് സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകരും ജീവനക്കാരും ഇന്നു പണിമുടക്കുന്നു. സിവില്‍ സര്‍വീസിന്റെ സംരക്ഷണവും വേതനഘടനാ പരിഷ്‌കരണവും ആവശ്യപ്പെട്ടാണ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ പണിമുടക്ക്.

തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രതിലോമകരമായ ശിപാര്‍ശകള്‍ തള്ളി ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, വിലക്കയറ്റം തടയുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. അഞ്ചുവര്‍ തത്വം അംഗീകരിച്ച് 2014 ജൂലൈ ഒന്നുമുതല്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതാണ്. 18 മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഡയസ്‌നോണും കരിനിമയങ്ങള്‍ പ്രഖ്യാപിച്ചും പണിമുടക്ക് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here