ഓക്‌ലന്‍ഡ്: ഹോട്ടലില്‍ ഭക്ഷണം വാങ്ങിക്കഴിഞ്ഞു പണം നല്‍കാനാവാതെ വിഷമിച്ച പാകിസ്താനി ബാറ്റ്‌സ്മാന്‍ ഷാഹിദ് അഫ്രിദിക്ക് സഹായമായി ആരാധകന്‍. ന്യൂസിലന്‍ഡ് പര്യടനത്തിലായിരുന്ന ഷാഹിദ് അഫ്രിദിയും സഹതാരം അഹമ്മദ് ഷെഹ്‌സാദുമായി മക് ഡൊണാള്‍ഡില്‍ ഭക്ഷണം വാങ്ങിക്കഴിഞ്ഞപ്പോള്‍ പ്രാദേശിക കറന്‍സി ഇല്ലാത്തതിനാല്‍ കുരുക്കിലായത്. ഈമാസം പതിനഞ്ചിന് ആരംഭിക്കുന്ന പരമ്പരയ്ക്കാണ് ഇരുവരും എത്തിയത്.
ഓക്‌ലന്‍ഡ് വിമാനത്താവളത്തിലെ മക്‌ഡൊണാള്‍ഡില്‍ യുഎസ് ഡോളറുമായാണ് ഇരുവരുമെത്തിയത്. കറന്‍സി മാറാന്‍ മറന്നുപോയ ഇരുവരും ഭക്ഷണം വാങ്ങിക്കഴിഞ്ഞു പണം നല്‍കാനാവാതെ വിഷമിച്ചപ്പോള്‍ ക്യൂവില്‍ തൊട്ടുപിന്നിലുണ്ടായിരുന്ന വഖാസ് നവീദ് എന്നയാള്‍ ബില്‍ നല്‍കുകയായിരുന്നു. മക് ഡൊണാള്‍ഡില്‍ യുഎസ് ഡോളര്‍ സ്വീകരിക്കാത്തതാണ് താരങ്ങളെ കുരുക്കിയത്.
പാകിസ്താന്‍ ടീമിന്റെ വലിയ ആരാധകനാണ് വഖാസ്. അകതേസമയം, അവിടെയുണ്ടായിരുന്ന ആരോ സംഭവം മൊബൈലില്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്കു നല്‍കിയതില്‍ അഫ്രിദി അതൃപ്തി രേഖപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here