ഇസ്താംബുളില്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു; വിദേശ സഞ്ചാരികളടക്കം നിരവധി പേര്‍ക്ക് പരുക്ക്

ഇസ്താംബൂള്‍: മധ്യ ഇസ്താംബൂളിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഇസ്താംബൂളിലെ ചരിത്രപ്രധാനമായ വിനോദ സഞ്ചാര നഗരമായ സുല്‍ത്താനാമേട്ടിലാണ് സ്‌ഫോടനമുണ്ടായത്. വിദേശ സഞ്ചാരികളടക്കം ഒരു ഡസനില്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചാവേര്‍ ബോംബ് സ്‌ഫോടനമാണുണ്ടായതെന്ന് തുര്‍ക്കിയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

തുര്‍ക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ബ്ലൂ മോസ്‌ക്, ഹഗിയ സോഫിയയ്ക്കും സമീപം സുല്‍ത്താനാമേട്ട് സ്‌ക്വയറിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. ആറ് ജര്‍മന്‍ പൗരന്‍മാരും ഒരു നോര്‍വീജിയന്‍ പൗരനും ഒരു പെറു സ്വദേശിയും അടക്കം 15ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കുര്‍ദിഷ് തീവ്രവാദികളുമായി തുര്‍ക്കി നടത്തി വരുന്ന ഏറ്റുമുട്ടലുമായി സ്‌ഫോടനത്തിന് ബന്ധമുണ്ടോ എന്നു പരിശോധിച്ചു വരുന്നുണ്ട്. സ്‌ഫോടനത്തിന്റെ രീതിയും ഉപയോഗിച്ച സ്‌ഫോടക വസ്തുക്കളും പരിശോധിച്ച ശേഷം ആരാണ് സ്‌ഫോടനം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here