ഗസല്‍ ഗായകന്‍ ഗുലാം അലിയെ സ്വാഗതം ചെയ്ത് പിണറായി; സംഗീതം സൃഷ്ടിക്കുന്ന സൗഹാര്‍ദ്ദത്തിന് മുന്നില്‍ വര്‍ഗീയ – സാമ്രാജ്യ ശക്തികള്‍ പരാജയപ്പെടുമെന്നും പിണറായി

തിരുവനന്തപുരം: പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ സ്വാഗതം ചെയ്ത് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ദേശാന്തര നയതന്ത്രജ്ഞതയുടെ ഉപാധികളിലൊന്ന് കല കൂടിയാണ്. രാഷ്ട്രീയ നയതന്ത്രബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ കലാസാംസ്‌കാരിക രംഗങ്ങളിലെ നയതന്ത്രബന്ധങ്ങള്‍ക്ക് കഴിയുമെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഇന്ത്യയിലെയും പാകിസ്ഥാനിലേയും ജനങ്ങള്‍ ഒരേ മനസ്സായി ഒരേ സംഗീതം ആസ്വദിക്കുമ്പോള്‍ ഇരു ജനതയ്ക്കുമിടയില്‍ വലിയ ആത്മബന്ധമാണ് ഉണ്ടാവുക. ആ ബന്ധത്തെ ഒരു ശക്തിക്കും തകര്‍ക്കാനാവുകയില്ല. വര്‍ഗീയതയുടെ മുതല്‍ സാമ്രാജ്യത്വത്തിന്റെ വരെ ശക്തികള്‍ ആ ജനസൗഹാര്‍ദ്ദത്തിനു മുമ്പില്‍ പരാജയപ്പെടും. ഗുലാം അലി അത്തരമൊരു ദേശാന്തര കലാസാംസ്‌കാരിക സൗഹൃദബന്ധത്തിന്റെ ദീപ്തമായ പ്രതീകമാണ്. സ്വാഗതം.’- പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News