കരയാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചു; വികാരപ്രകടനം വ്യാജമെന്ന ആരോപണവുമായി ഫോക്‌സ് ന്യൂസ് പ്രവര്‍ത്തകര്‍

വാഷിംഗ്ടണ്‍: തോക്ക് നിയന്ത്രണം സംബന്ധിച്ച പ്രസംഗത്തിനിടെ കരയാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചെന്ന് ആരോപണം. ഫോക്‌സ് ന്യൂസ് ആണ് അമേരിക്കന്‍ പ്രസിഡന്റിന്റെ കരച്ചില്‍ വ്യാജമാണ് എന്ന ആരോപണവുമായി രംഗത്തെത്തിയത്. ഒബാമയുടെ വികാരപ്രകടനം വ്യാജമായിരുന്നുവെന്നും ഫോക്‌സ് ന്യൂസ് ആരോപിക്കുന്നു.

2012ല്‍ സാന്‍ഡി ഹൂക് സ്‌കൂളില്‍ നടന്ന വെടിവെയ്പ്പില്‍ 20 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇതിനോട് അനുബന്ധിച്ച് തോക്ക് ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം എന്ന ആവശ്യം ഉയര്‍ന്നു. തുടര്‍ന്നായിരുന്നു ഒബാമയുടെ പ്രസംഗം.

പ്രസംഗത്തിനിടയില്‍ ഒബാമയുടെ കരച്ചില്‍ കണ്ട് സംശയം തോന്നി. പ്രസംഗശേഷം പോഡിയം പരിശോധിച്ചു. ഉള്ളിയോ മറ്റേതെങ്കിലും ഉല്‍പ്പന്നമോ ഉണ്ടോ എന്ന് നോക്കി. ആ കണ്ണീര്‍ വിശ്വസനീയമല്ലായിരുന്നു. അതൊരു ചീത്ത രാഷ്ട്രീയ നാടകമാണെന്ന് കരുതുന്നതായും ഫോക്‌സ് ന്യൂസ് പ്രവര്‍ത്തകയായ ആന്‍ഡ്രിയ ടാന്ററോസും മെലീസ്സ ഫ്രാന്‍സിസും പറയുന്നു.

ഇത് ആദ്യമായല്ല ഫോക്‌സ് ന്യൂസ് പ്രവര്‍ത്തകര്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വിമര്‍ശിക്കുന്നത്. ഡിസംബറിലും സമാന സംഭവം ഉണ്ടായിരുന്നു. ഫോക്‌സ് പ്രവര്‍ത്തകനായ കോള്‍ റാല്‍ഫ് അതിരൂക്ഷമായ ഭാഷയിലാണ് ഒബാമയെ വിമര്‍ശിച്ചത്. പിന്നാലെ മറ്റൊരു ജീവനക്കാരനായ സ്റ്റേസി ഡാഷും നിശിതമായ രീതിയില്‍ വിമര്‍ശിച്ചു. രണ്ട് പേരെയും രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here