ശീതീകരിച്ചുവച്ച അണ്ഡത്തില്‍നിന്ന് മുന്‍ ലോകസുന്ദരി ഡയാന ഹൈഡന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി; അണ്ഡം ശീതീകരിച്ചുവച്ചത് ജീവിതപങ്കാളിയെ കണ്ടെത്താന്‍ വൈകിയതിനാലും കരിയര്‍ മുടങ്ങാതിരിക്കാനും

 മുംബൈ: എട്ടുവര്‍ഷമായി ശീതീകരിച്ചു സൂക്ഷിച്ച അണ്ഡത്തില്‍നിന്ന് മുന്‍ ലോകസുന്ദരി ഡയാന ഹൈഡന്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റത്തിന് ഉത്തമോദാഹരണമായി നാല്‍പത്തിരണ്ടുകാരിയായ യാന ഹൈഡന്റെ മാതൃത്വം. കരിയറില്‍ തിളങ്ങാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കു വിവാഹവും പ്രസവവും ഒക്കെ തടസങ്ങളാകുന്ന കാലത്ത് വൈദ്യശാസ്ത്രത്തിന്റെ മുന്നേറ്റം ആശ്വാസമാവുകയാണെന്നു പ്രസവശേഷം അവര്‍ പ്രതികരിച്ചു.

2005-ല്‍ 32-ാം വയസിലാണ് അണ്ഡങ്ങള്‍ ശീതികരിച്ചു സൂക്ഷിക്കുന്നതിനെക്കുറിച്ച് ഡയാന ഹൈഡന്‍ വായിച്ചത്. 2007 ഒക്ടോബര്‍ 2007നും 2008 മാര്‍ച്ചിനുമിടയില്‍ പതിനാറ് അണ്ഡങ്ങള്‍ ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷലിസ്റ്റ് ഡോ. നന്ദിത പല്‍ഷേത്കറുടെ നിര്‍ദേശപ്രകാരം ഡയാന ശീതീകരിച്ചു സൂക്ഷിച്ചു. താന്‍ കരിയറില്‍ തിരക്കിലായതിനാലും ജീവിത പങ്കാളിയെ കണ്ടെത്താന്‍ വൈകിയതിനാലുമാണ് അക്കാലത്ത് അണ്ഡം ശീതീകരിച്ചു സൂക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് ഡയാന പറയുന്നു.

നാല്‍പതാം വയസില്‍ രണ്ടു വര്‍ഷം മുമ്പാണ് ഡയാന അമേരിക്കക്കാരനായ കോളിന്‍ ഡിക്കിനെ ജീവിത പങ്കാളിയായി കണ്ടെത്തിയത്. അതേസമയം, ഗര്‍ഭപാത്രത്തെ ബാധിക്കുന്ന എന്‍ഡിയോമെട്രിസ് രോഗം ഡയാനയെ പിടികൂടുകയുംചെയ്തിരുന്നു. സ്വാഭാവിക ഗര്‍ഭധാരണത്തിനു തടസമുണ്ടാക്കുന്ന രോഗമാണിത്. ഇതേത്തുടര്‍ന്നാണ് ഡയാനയും കോളിനും ശീതീകരിച്ചുവച്ച അണ്ഡത്തില്‍നിന്നു ടെസ്റ്റ് ട്യൂബ് ശിശുവിനെക്കുറിച്ച് ആലോചിച്ത്.

കുട്ടിക്ക് 3.7 കിലോഗ്രാം തൂക്കവും 55 സെന്റീമീറ്റര്‍ ഉയരവുമുണ്ട്. ആരോഗ്യകരമായ കാരണങ്ങളാല്‍ അണ്ഡം ശീതീകരിച്ചുവയ്ക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ ഏറുകയാണ്. എന്നാല്‍ കരിയറില്‍ ശ്രദ്ധിക്കാനും ജീവിത പങ്കാളിയെ കണ്ടെത്താന്‍ വൈകുന്നതിനാലും അണ്ഡം ശീതികരിച്ചുവയ്ക്കുന്ന ആദ്യത്തെയാള്‍ ഡയാനയാണെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ഡയാന ഹൈഡനെ അണ്ഡം ശീതികരിച്ചുവയ്ക്കുന്നതു പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാമ്പയിന്റെ പോസ്റ്റര്‍ ഗേള്‍ ആക്കാനാണ് ഡോക്ടര്‍മാരുടെ പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News