കേന്ദ്ര ബജറ്റ് ഫെബ്രുവരി 29ന്; സാമ്പത്തിക നയങ്ങള്‍ തുടരുമെന്ന് ധനകാര്യ സഹമന്ത്രി

ന്യൂഡല്‍ഹി: 2016 – 17 സാമ്പത്തികവര്‍ഷത്തെ ബജറ്റ് ഫെബ്രുവരി 29ന് അവതരിപ്പിക്കും. ഇന്ത്യ-കൊറിയ ബിസിനസ് ഉച്ചകോടിയില്‍ സംസാരിക്കവെ ധനസഹമന്ത്രി ജയന്ത് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തിക നയങ്ങള്‍ തന്നെയായിരിക്കും ബജറ്റിലെ അടിസ്ഥാന തത്വങ്ങളെന്ന് മന്ത്രി പറഞ്ഞു.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണ് ഫെബ്രുവരി 29ന് അവതരിപ്പിക്കുക. അസംസ്‌കൃത എണ്ണയുടെ വിലയിടിവിന്റെ ഫലമായി സര്‍ക്കാരിന്റെ ഇറക്കുമതി ചെലവ് വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. പെട്രോളിനും ഡീസലിനും എട്ട് പ്രാവശ്യം എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് നടപ്പ് വര്‍ഷം 40,000 കോടിയോളം രൂപയുടെ അധികവരുമാനം ഉറപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News