‘മുത്തച്ഛന്റെ പുലയടിയന്തിരത്തിനു പോലും അമ്പലത്തില്‍ കയറാത്തവര്‍ മുറവിളി കൂട്ടുന്നത് എന്തിന്; ശബരിമല വിഷയത്തില്‍ ജൂഡ് ആന്റണി

ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഓരോ മതത്തിനും അതിന്റെതായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമുണ്ടെന്നും ഹൈന്ദവസ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ആ മതത്തിലെ ഭരണാധികാരികളോട് ആവശ്യപ്പെടട്ടെയെന്നും ജൂഡ് പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജൂഡ് നിലപാട് വ്യക്തമാക്കിയത്.

ഓരോ മതത്തിനും അതിന്റെതായ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. ഹൈന്ദവസ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ ആ മതത്തിലെ ഭരണാധികാരികളോട് ആവശ്യപ്പെടട്ടെ. മുത്തച്ഛന്റെ പുലയടിയന്തിരത്തിനു പോലും അമ്പലത്തില്‍ കയറാത്തവര്‍ അതിന് വേണ്ടി മുറവിളി കൂട്ടുന്നത് എന്തിനെന്ന് മനസിലാകുന്നില്ല.’- ജൂഡ് ആന്റണി പറയുന്നു.

ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെയെന്നും സുപ്രീംകോടതി കഴിഞ്ഞദിവസമാണ് ചോദിച്ചത്. ശബരിമലയില്‍ പത്തു വയസിനും അമ്പതു വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നല്‍കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിച്ചു സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News