ചവറ ഐആര്‍ഇയില്‍ തൊഴിലാളി പ്രതിഷേധം; സ്വകാര്യ ലോബിയുടെ തോഴനായ മാര്‍ക്കറ്റിംഗ് സീനിയര്‍ മാനേജരെ ചവറ യൂണിറ്റില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴിലാളികള്‍

കൊല്ലം: ചവറ ഐആര്‍ഇയില്‍ തൊഴിലാളി പ്രതിഷേധം. സ്വകാര്യ ലോബിയുടെ തോഴനായ മാര്‍ക്കറ്റിംഗ് സീനിയര്‍ മാനേജരെ ചവറ യൂണിറ്റില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴിലാളികളുടെ നിലപാട്. മാര്‍ക്കറ്റിംങ് സീനിയര്‍ മാനേജര്‍ കെഇഎസ് രാമകൃഷ്ണനെതിരെയാണ് തൊഴിലാളികളുടെ സമരം.

ഐആര്‍ഇയുടെ മണവാളകുറുച്ചി പ്ലാന്റില്‍ ചട്ടങള്‍ അട്ടിമറിച്ചതിന്റെ പേരില്‍ അന്വേഷണവിധേയമായി സ്ഥലം മാറ്റപ്പെട്ട മാര്‍ക്കറ്റിംങ് സീനിയര്‍ മാനേജര്‍ കെഇഎസ് രാമകൃഷ്ണനെ കൊല്ലം ചവറ പ്ലാന്റില്‍ പ്രവേശിപ്പിക്കില്ലെന്ന് തൊഴിലാളികള്‍. വിവി മിനറല്‍സ് എന്ന സ്വകാര്യ കരിമണല്‍ കമ്പനിയുടെ ചാക്കുകള്‍ മണവാളകുറിച്ചി പ്ലാന്റില്‍ പാക്ക് ചെയ്യാന്‍ ഒത്താശ ചെയ്തതിനെ തുടര്‍ന്നാണ് ഈ ഉദ്യാഗസ്ഥനെ സ്ഥലം മാറ്റിയത്.

മണവാളകുറിച്ചിയിലെ ഐആര്‍ഇ പ്ലാന്റില്‍ ഗാര്‍നെറ്റ് പ്രൊഡക്ഷന്‍ കമ്പനി പോലും അറിയാതെ വിവി മിനറല്‍സ് എന്ന വിവാദ സ്വകാര്യ കരിമല്‍ കമ്പനിയുടെ ചാക്കില്‍ നിറച്ച് കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മാര്‍ക്കറ്റിംങ് സീനിയര്‍ മാനേജര്‍ കെഇഎസ് രാമകൃഷ്ണനെ അന്വേഷണ വിധേയമായി കൊല്ലം ചവറ ഐആര്‍ഇയിലേക്ക് സ്ഥലം മാറ്റിയത്. സ്വകാര്യവല്‍ക്കരണത്തിന് മുന്‍കൈ എടുക്കുന്നു എന്ന ആരോപണ വിധേയനായ കെഇഎസ് രാമകൃഷ്ണനെ ചവറയില്‍ കുടിയിരുത്തുന്നത് ഗൂഡാലോചനയുടെ ഭാഗമായാണെന്നാണ് തൊഴിലാളികളുടെ ആരോപണം.

തൂത്തുക്കുടിയിലെ വിവി മിനറല്‍സ് എന്ന കമ്പനി കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് ദിവസേന കോടികളുടെ കരിമണല്‍ കടത്തുന്നതായി 2014 ജനവരിയിലാണ് ക്രൈംബ്രാഞ്ചിന്റെ അന്നത്തെ മേധാവി വിന്‍സന്റ് എം പോള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ അന്വേഷണം ഉണ്ടായില്ല.

അതേസമയം തമിഴ്‌നാട്ടിലും വിവി മിനറല്‍സിനെതിരെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് കെഇഎസ് രാമകൃഷ്ണന്‍ വിവാദ കമ്പനിക്കുവേണ്ടി കരുനീക്കം നടത്തിയത്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News