രാജ്യത്ത് സഞ്ചാരസ്വാതന്ത്ര്യമില്ലെന്ന് പിണറായി; ആര്‍എസ്എസ് അജണ്ടകള്‍ക്കെതിരെ ജാഗ്രത പാലിക്കണം; ബിജെപിയെ കുറിച്ച് ആശങ്കയില്ല; സോളാര്‍ കേസില്‍ പലതും മറച്ചുവയ്ക്കാന്‍ നീക്കങ്ങള്‍ നടക്കുന്നു

കാസര്‍ഗോഡ്: രാജ്യത്ത് ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. മധ്യപ്രദേശില്‍ മുസ്ലീം കുടുംബത്തിന്റെ ബാഗ് പരിശോധിച്ച സംഭവം ഇതാണ് വ്യക്തമാക്കുന്നതെന്നും ആര്‍എസ്എസ് അജണ്ടകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പിണറായി പറഞ്ഞു. ആര്‍എസ്എസ് അജണ്ടകള്‍ക്കെതിരെ അലംഭാവം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ കുറിച്ച് ആശങ്കയില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും പിണറായി പറഞ്ഞു.

സോളാര്‍ കേസില്‍ പലതും മറച്ചുവയ്ക്കാന്‍ വന്‍നീക്കങ്ങളാണ് നടക്കുന്നത്. സോളാര്‍ കമ്മീഷന് മുമ്പാകെയുള്ള മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍ ഇതാണ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഭരണത്തുടര്‍ച്ച പോയിട്ട്, യുഡിഎഫിന് പോലും തുടരാനാവാത്ത സാഹചര്യമാണുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫ് ബന്ധം ഉപേക്ഷിച്ചാല്‍ ജെഡിയുവിന് എല്‍ഡിഎഫിലേക്ക് തിരികെ വരാമെന്നും അദ്ദേഹം പറഞ്ഞു.

കേരള പഠനകോണ്‍ഗ്രസിനെ കുറിച്ചുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലേഖനം പരിതാപകരമാണെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News