ബിഎസ്എന്‍എല്‍ നിലവിലെ ഉപയോക്താക്കള്‍ക്കായി കാള്‍ നിരക്കുകള്‍ കുറച്ചു; നിരക്കു കുറയുന്നത് 80 ശതമാനം വരെ

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ മൊബൈല്‍ സേവനദാതാക്കളായ ബിഎസ്എന്‍എല്‍ നിലവിലെ ഉപയോക്താക്കള്‍ക്കായി പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. കാള്‍ നിരക്കുകള്‍ കുറച്ചു കൊണ്ടാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. നിലവിലെ ഉപയോക്താക്കള്‍ക്കായി 80 ശതമാനം വരെയാണ് കാള്‍ നിരക്കുകളില്‍ കുറവു വരുത്തിയിട്ടുള്ളത്. പുതിയ ഓഫര്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതുതായി ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുക്കുന്ന ഉപയോക്താക്കള്‍ക്കായി ഈമാസം ആദ്യം കാള്‍ നിരക്കുകള്‍ കുറച്ചിരുന്നു. അതും 80 ശതമാനം വരെയായിരുന്നു കാള്‍ നിരക്കുകള്‍ കുറച്ചിരുന്നത്.

പെര്‍ മിനുട്ട് കാളുകള്‍ക്കും പെര്‍ സെക്കന്‍ഡ് കാളുകള്‍ക്കും നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ഇതിനായി രണ്ടു പുതിയ താരിഫ് വൗച്ചറുകളും ബിഎസ്എന്‍എല്‍ ഇറക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയിലൂടെ 1,57,564 പേര്‍ പുതുതായി ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കില്‍ ചേര്‍ന്നിരുന്നു. എംഎന്‍പിയിലൂടെ 1,24,158 പേര്‍ ബിഎസ്എന്‍എല്‍ ഉപേക്ഷിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News