കാശി മഠാധിപതി സ്വാമി സുധീന്ദ്രതീര്‍ഥ അന്തരിച്ചു; ഓര്‍മയയാത് ഗൗഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയ നേതാവ്; സമ്യമിന്ദതീര്‍ഥ പിന്‍ഗാമി

ഹരിദ്വാര്‍: കാശി മഠാധിപതി സ്വാമി സുധീന്ദ്ര തീര്‍ഥ അന്തരിച്ചു. 90 വയസായിരുന്നു. ഹരിദ്വാറിലെ ശ്രീവ്യാസ ആശ്രമത്തിലായിരുന്നു അന്ത്യം. മലയാളിയായ സദാശിവ ഷേണായിയാണ് സന്യാസം സ്വീകരിച്ചു സുധീന്ദ്രതീര്‍ഥയായത്. കാശി മഠത്തിന്റെ ഇരുപതാമത്തെ തലവനാണ് അദ്ദേഹം.

1926 മാര്‍ച്ച് 31 ന് കൊച്ചിയില്‍ ജനിച്ച അദ്ദേഹം 1949 മുതല്‍ കാശിമഠാധിപതിയാണ്. ഗുരുവായിരുന്നു സുക്രതീന്ദ്ര തീര്‍ഥയുടെ മരണത്തോടെയാണ് സുധീന്ദ്രതീര്‍ഥ കാശി മഠത്തിന്റെ ചുമതലയേറ്റെടുത്ത്. 1989ല്‍ രാഘവേന്ദ്രതീര്‍ഥയെ തന്റെ പിന്‍ഗാമിയായി സുധീന്ദ്രതീര്‍ഥ നിയോഗിച്ചെങ്കിലും തര്‍ക്കത്തെത്തുടര്‍ന്നു തീരുമാനം പിന്‍വലിച്ചു. 2002-ല്‍ തെരഞ്ഞെടുത്ത സാമ്യമിന്ദ്ര തീര്‍ഥയായിരിക്കും സുധീന്ദ്രതീര്‍ഥയുടെ പിന്‍ഗാമി. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് സുധീന്ദ്രതീര്‍ഥ നവതി ആഘോഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here