കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന; കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത് 9345 കേസുകള്‍

കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഭയാനകമായ വര്‍ധന. ഒന്‍പതിനായിരത്തി മുന്നൂറ്റി നാല്‍പ്പത്തിനാലു കേസുകളാണ് സ്ത്രീകള്‍ക്കു നേരെയുള്ള വിവിധ അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പൊലീസ് രജിസറ്റര്‍ ചെയ്തത്.

സംസ്ഥാനത്ത് പ്രായഭേദമന്യേ സ്ത്രീകള്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും ശാരീരിക, ലൈംഗിക, മാനസിക, സാമ്പത്തിക പീഡനങ്ങള്‍ നേരിടേണ്ടിവരുന്നതായാണ് കണക്കുകള്‍. ഒന്‍പതിനായിരത്തി മുന്നൂറ്റി നാല്‍പ്പത്തിനാലു കേസുകളാണ് സ്ത്രീകള്‍ക്കു നേരെയുള്ള വിവിധ അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പൊലീസ് രജിസറ്റര്‍ ചെയ്തത്. കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റകൃത്യങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലും കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം ജില്ലയാണ്.

1249 കേസുകളാണ് തിരുവനന്തപുരത്ത് കഴിഞ്ഞ വര്‍ഷം റജിസ്റ്റര്‍ ചെയ്ത്. കണക്കുകള്‍ പ്രകാരം തൊട്ടു പിന്നിലായി മലപ്പുറം ജില്ലയും തൃശ്ശൂരുമുണ്ട്. 1,130 കേസുകളാണു മലപ്പുറം ജില്ലയില്‍ മാത്രം റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 1071 കേസുകള്‍ തൃശൂരിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 997, 826 എന്നിങ്ങനെയാണ് കോഴിക്കോട് എറണാകുളം ജില്ലകളുടെ കണക്കുകള്‍. പൊലീസിന്റെ പക്കലെത്താത്ത കേസുകളും ഈ സംഖ്യയോട് കൂട്ടുമ്പോള്‍ പേടിപെടുത്തും വിധം സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായി കാണാം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളുടേയും പീഡന ശ്രമങ്ങളുടേയും കണക്കുകള്‍ക്ക് പുറമേയാണ് മേല്‍ പറഞ്ഞ കണക്കുകള്‍.

കേരളത്തിന്റെ പേര് നാടിനുമുന്നില്‍ താഴ്ത്തിയ പെണ്‍വാണിഭങ്ങളും ഏറ്റവും ഒടുവിലായി അടൂരിലേതുള്‍പ്പെടെ എടുത്തു പറയത്തക്കതായി ഒട്ടേറെ സംഭവങ്ങള്‍ ഉണ്ട് ഈ കണക്കുകള്‍ ശരിയാണെന്ന് തെളിയിക്കാന്‍. സ്ത്രീ പീഡനങ്ങള്‍ക്കാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസെടുത്തിട്ടുള്ളത്. 3052 കേസുകളാണ് വിവിധങ്ങളായ പീഡനങ്ങളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2850 ഭര്‍തൃപീഡനം, 924 ബലാത്സംഗം എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് പോയ വര്‍ഷം സംസ്ഥാനത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here