പിണറായി വിജയന്റെ നവകേരള മാര്‍ച്ചിന് കണ്ണൂരില്‍ ഉജ്വല സ്വീകരണം; മാര്‍ച്ച് കണ്ണൂരില്‍ പര്യടനം പൂര്‍ത്തിയാക്കി

കണ്ണൂര്‍: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് മൂന്നാംദിവസം കണ്ണൂര്‍ ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. മൂന്നു കേന്ദ്രങ്ങളിലാണ് മാര്‍ച്ചിന് സ്വീകരണം ഒരുക്കിയിരുന്നത്. രാവിലെ പിലാത്തറയില്‍ നിന്ന് ആരംഭിച്ച സ്വീകരണം തളിപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം മട്ടന്നൂരില്‍ പര്യടനം പൂര്‍ത്തിയാക്കി. വന്‍ സ്വീകരണമാണ് ഓരോ കേന്ദ്രങ്ങളിലും മാര്‍ച്ചിന് ലഭിച്ചത്. ഓരോ കേന്ദ്രങ്ങളിലും ജനലക്ഷങ്ങള്‍ മാര്‍ച്ചിനെ വരവേല്‍ക്കാനെത്തി. ജാഥയിലെ സ്ഥിരാംഗങ്ങളായ പി.കെ സൈനബ, കെ.ടി ജലീല്‍ എംഎല്‍എ, പി.കെ ബിജു എംപി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

ഖാദി തൊഴിലാളികളെയും ഗ്രാമവ്യവസായ കേന്ദ്രത്തിലെ തൊഴിലാളികളെയും ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഭിന്നശേഷിക്കാരും അശരണരുമായ ആളുകളെ സംരക്ഷിക്കുന്ന ഹോപ് എന്ന കേന്ദ്രത്തിലെ അന്തേവാസികളെയും പിണറായി സന്ദര്‍ശിച്ചു. രാവിലെ പരിസ്ഥിതി, വിദ്യാഭ്യാസം, വ്യവസായം സാമൂഹ്യ-സംസ്‌കാര മേഖലകളിലെ പ്രമുഖരുമായി പിണറായി കൂടിക്കാഴ്ച നടത്തി.

ഇതിനു ശേഷമാണ് പര്യടനം ആരംഭിച്ചത്. ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും അവസാനത്തെ ശിഷ്യനായ ആനന്ദതീര്‍ത്ഥ സ്വാമികളുടെ മഠവും സന്ദര്‍ശിച്ചു. പിന്നോക്ക മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആശാകേന്ദ്രമാണ് മഠം. അവിടെ തെങ്ങിന്‍ തൈ നടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News