മുംബൈയില്‍ യുവതിയെ കയ്യേറ്റം ചെയ്തു; നവാസുദീന്‍ സിദ്ധിഖിക്കെതിരെ കേസ്

മുബൈ: പ്രശസ്ത ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി യുവതിയെ കൈയേറ്റം ചെയ്‌തെന്ന് പരാതി. പാര്‍ക്കിംഗ് സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ താരം തന്നെ മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാണിച്ച് മുബൈ വെര്‍സോവ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ 354-ാം വകുപ്പ് പ്രകാരം നവാസുദീന്‍ സിദ്ധിഖിയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പരാതി നല്‍കിയ സ്ത്രീയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സിദ്ദീഖി താമസിക്കുന്ന ഹൗസിംഗ് കോളനിയില്‍ കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. ഹൗസിംഗ് കോളനിയിലെ താമസക്കാരി തന്നെയാണ് പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ നവാസുദ്ദീന്‍ സിദ്ദീഖി തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News