റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യറൗണ്ടില്‍ പുറത്ത്; ഫെര്‍ണാണ്ടോ വെര്‍ദാസ്‌കോ നദാലിനെ തോല്‍പിച്ചു; നദാല്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്നത് ആദ്യം

മെല്‍ബണ്‍: മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായിരുന്ന റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. സ്‌പെയിനിന്റെ തന്നെ ഏഴാം സീഡ് ഫെര്‍ണാണ്ടോ വെര്‍ദാസ്‌കോയാണ് നദാലിനെ തോല്‍പിച്ചത്. രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് വെര്‍ദാസ്‌കോയുടെ ജയം. സ്‌കോര്‍ 7-6, 4-6, 3-6, 7-6, 6-2. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ തന്നെ നദാല്‍ പുറത്താകുന്നത് ഇതാദ്യമാണ്. കഴിഞ്ഞ വിംബിള്‍ഡണിലും നദാല്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News