അഭിമുഖം നിഷേധിച്ച് മംമ്ത മോഹന്‍ദാസ്; പ്രസിദ്ധീകരിച്ചു വന്നത് താന്‍ നല്‍കാത്ത അഭിമുഖവും പറയാത്ത കാര്യങ്ങളും; നടിയുടെ വെളിപ്പെടുത്തല്‍ ഫേസ്ബുക്കില്‍

തിരുവനന്തപുരം: താന്‍ നല്‍കാത്ത അഭിമുഖവും പറയാത്ത കാര്യങ്ങളുമാണ് മംഗളം വാരികയിലും മംഗളം ഓണ്‍ലൈനിലും പ്രസിദ്ധീകരിച്ചുവന്നതെന്നു നടി മമ്ത മോഹന്‍ദാസ്. പ്രാര്‍ത്ഥിച്ചത് ജീവന്‍ പോയിക്കിട്ടാന്‍ എന്ന തലക്കെട്ടില്‍ മംഗളം പ്രസിദ്ധീകരിച്ച അഭിമുഖത്തെ തള്ളിയാണ് മംമ്ത രംഗത്തെത്തിയത്. മംഗളത്തെ ഉദ്ധരിച്ച് കൈരളി ഓണ്‍ലൈനും അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് മമ്ത ഇക്കാര്യം വ്യക്തമാക്കിയത്.

അഭിമുഖത്തിന്റെ പ്രൊമേഷന്‍ കാര്‍ഡില്‍ നല്‍കിയ ഉപശീര്‍ഷകങ്ങള്‍ നാലും തെറ്റായി വ്യാഖ്യാനിച്ചതും വ്യാജവുമാണെന്നും മംമ്ത ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. വില്‍പ്പനയ്ക്കായി നിങ്ങള്‍ എന്തും ചെയ്യും എന്ന പരിഹാസത്തോടെയാണ് മംമ്ത പോസ്റ്റ് അവസാനിപ്പിക്കുന്നത്. താന്‍ മംഗളത്തിന് അടുത്തകാലത്തൊന്നും അഭിമുഖം നല്‍കിയിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു. അതേസമയം, ഇക്കാര്യത്തിന്റെ നിജസ്ഥിതി അറിയാനായി അഭിമുഖത്തിന്റെ ലേഖകന്‍ മംഗളത്തിലെ സീനിയര്‍ സബ് എഡിറ്റര്‍ സി ബിജുവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

#mangalamonline Absolutely dramatic crap! And no interviews taken! Out of which all the 4 statements are wrong and misinterpreted. Anythin to sell your magazines huh!

Posted by Mamtha Mohandas on Tuesday, January 19, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News