ചിരിച്ചാല്‍ തടി കുറയുമോ? ഒരു സംശയവും വേണ്ട

ചിരിച്ചാല്‍ ആയുസ്സു വര്‍ധിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍, ചിരി തടി കുറയ്ക്കുമോ? സംശയം വേണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. ആര്‍ത്തു ചിരിക്കുന്നത് ഭാരം കുറയാന്‍ സഹായിക്കുകയും ശരീരത്തിലെ കലോറികള്‍ ഇല്ലാതാക്കാനും സഹായിക്കും. എന്തിനധികം ആരും കൊതിക്കുന്ന ഒരു സിക്‌സ് പാക്ക് ബോഡി ഉണ്ടാകാന്‍ വരെ ചിരി സഹായിക്കുമെന്നാണ് ഗവേഷണ പഠനങ്ങള്‍ കണ്ടെത്തിയത്. ആരോഗ്യരംഗത്ത് നടത്തിയ പുതിയ പഠനങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്.

നിയന്ത്രണമില്ലാത്ത ചിരി മണിക്കൂറില്‍ 120 കലോറി കൊഴുപ്പ് വരെ ശരീരത്തില്‍ നിന്ന് ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയത്. അമര്‍ത്തി ചിരിക്കുന്നത് മണിക്കൂറില്‍ 10 കലോറി കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. ചിരിക്കുന്നത് ഒരു വിഭാഗം മസിലുകള്‍ക്ക് പ്രത്യേകമായി അഭ്യാസം നല്‍കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ചെറുതായി ചിരിക്കുന്നതിലൂടെ ഇന്റേണല്‍ ഒബ്ലിക്കുകള്‍ കൂടുതല്‍ ആക്ടീവ് ആകുമെന്നു ഗവേഷകര്‍ പറയുന്നു.

നന്നായി ചിരിക്കുന്നത് ശരീരത്തില്‍ രക്തപ്രവാഹം വര്‍ധിക്കാന്‍ കാരണമാകുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. ഈ ഊര്‍ജം ഉപയോഗിച്ച് കൂടുതല്‍ കലോറി കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും. മുഖം കടുപ്പിച്ച് ഇരിക്കുമ്പോഴത്തേതിനേക്കാള്‍ കൂടുതല്‍ കലോറി കുറയാന്‍ ചിരി സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News