ഗൂഗിള്‍ ക്രോം കൂടുതല്‍ ഫാസ്റ്റാകും; ഡാറ്റ കംപ്രസിംഗിന് ബ്രോട്ട്‌ലി; പേജുകള്‍ വേഗത്തില്‍ ലോഡ് ആകും

അതിവേഗ ബ്രൗസര്‍ ആയി ക്രോം അവതരിപ്പിച്ചത് ഗൂഗിള്‍ ആയിരുന്നു. അതേ ഗൂഗിള്‍ തന്നെ ക്രോമിനെ കൂടുതല്‍ വേഗമേറിയ ബ്രൗസര്‍ ആക്കാന്‍ ലക്ഷ്യമിട്ട് പുതിയ എച്ച്പി ആയ ബ്രോട്ട്‌ലി ക്രോം ബ്രൗസറില്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. ഡാറ്റ കംപ്രസ് ചെയ്യുന്ന കംപ്രസിംഗ് എന്‍ജിനാണ് ബ്രോട്ട്‌ലി എന്നു പറയുന്നത്. ഇതുവഴി പേജ് ലോഡ് ചെയ്യുന്നതിന്റെ വേഗത 25 ശതമാനം വരെ വര്‍ധിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

http പ്രോട്ടോക്കോള്‍ ഉപയോഗിക്കുന്ന പേജുകളുടെ ലോഡിംഗ് സ്പീഡാണ് വര്‍ധിക്കുക. ബ്രോട്ട്‌ലി പൊതുവെ ഉപയോഗിക്കാന്‍ തുടങ്ങിയത് കഴിഞ്ഞ വര്‍ഷം മുതലാണ്. ഗൂഗിള്‍ തന്നെയാണ് ബ്രോട്ട്‌ലി എന്ന കംപ്രസിംഗ് എന്‍ജിന്‍ അവതരിപ്പിച്ചിരുന്നത്. ക്രോമിന്റെ പുതിയ വേര്‍ഷനില്‍ ബ്രോട്ട്‌ലി ഉണ്ടായിരിക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് ഫോണ്‍ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ബ്രോട്ട്‌ലിയുടെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും.

ക്രോമിന്റെ ബ്രൗസിംഗ് സ്പീഡ് വര്‍ധിപ്പിക്കാന്‍ പുതിയ അല്‍ഗോരിതത്തിന് സാധിക്കുമെങ്കിലും ക്രോമിന്റെ ഏറ്റവും വലിയ പോരായ്മയായ റാം പ്രശ്‌നം പരിഹരിക്കും എന്നു കരുതപ്പെടുന്നില്ല. നല്ല റാം കപ്പാസിറ്റി ഉള്ള കംപ്യൂട്ടറുകളില്‍ മാത്രമാണ് ക്രോം മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യുന്നത്. അതായത് 4 ജിബി റാം എങ്കിലും ഉണ്ടെങ്കില്‍ മാത്രമാണ് ഒരേസമയം 10-12 ടാബുകള്‍ ഓപ്പണ്‍ ചെയ്ത് വര്‍ക്ക് ചെയ്യാന്‍ സാധിക്കൂ. ഡാറ്റ കംപ്രസ് ചെയ്യുന്നുണ്ടെങ്കിലും ഈ പോരായ്മ മറികടക്കാന്‍ ബ്രോട്ട്‌ലി അല്‍ഗോരിതത്തിനും സാധിക്കില്ല എന്നു സാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News