മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ പ്രേമം സിനിമയക്ക് അഭിനന്ദനങ്ങളുമായി തമിഴ് ഇതിഹാസ സംവിധായകന്‍ ഷങ്കര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ഷങ്കര്‍ അഭിനന്ദനവുമായി രംഗത്തെത്തിയത്. എല്ലാവരെയും രസിപ്പിക്കുന്ന എന്റര്‍ടെയ്‌നറാണ് പ്രേമം എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കൗമാര കാലം വളരെ മനോഹരമായിട്ടാണ് പ്രേമത്തില്‍ ചിത്രീകരിച്ചത്. അല്‍ഫോണ്‍സ് പുത്രനെയും അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിക്കുകയും ചെയ്തു ഷങ്കര്‍.
തമിഴ്‌നാട്ടിലും വമ്പന്‍ ഹിറ്റായി മുന്നേറുകയാണ് പ്രേമം. ചെന്നൈ എസ്‌കേപ്പ് തിയറ്ററില്‍ ചിത്രം 250-ാം ദിനത്തോടടുക്കുകയാണ്. എസ്‌കേപ്പില്‍ പ്രേമത്തിന്റെ പ്രദര്‍ശനം നേരത്തെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രദര്‍ശനം തുടരുകയായിരുന്നു. ചിത്രത്തിന് മികച്ച സ്വീകരണം ലഭിച്ച കാനത്തൂര്‍ മായാജാല്‍ മള്‍ട്ടിപ്ലക്‌സ് തിയറ്ററില്‍ ചിത്രം ഒരിക്കല്‍ കൂടി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. പ്രേമത്തിലെ നിവിന്‍ പോളിയുടെ കോസ്റ്റ്യൂംസ് കേരളത്തിലെപ്പോലെ തമിഴ്‌നാട്ടിലും ഹിറ്റായിക്കഴിഞ്ഞു. സെലിനും മലരുമെല്ലാം ട്രോളുകളായി പടരുകയാണ്.
പ്രേമത്തിന്റെ തെലുങ്ക് റീമേക്കായ മജ്‌നുവിന്റെ ഷൂട്ടിംഗ് പുരോഗിമിക്കുകയാണ്. ചാന്തു മൊണ്ടേതി ഒരുക്കുന്ന ചിത്രത്തില്‍ നാഗചൈതന്യയാണ് നായകന്‍. ശ്രുതി ഹാസന്‍, അനുപമ പരമേശ്വരന്‍,അമൈറ ദസ്‌തേര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.
Saw “Premam” today- “Lively”..”realistic entertainment”. Takes you to ur teens n tees “beautifully”. Cheers to Alphonse n d whole team.
Posted by Shankar on Thursday, January 21, 2016
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here