ആപ്പിള്‍ ഇന്ത്യ തലവന്‍ മനീഷ് ധിര്‍ സ്ഥാനമൊഴിഞ്ഞു; പുതിയ തലവനെ തേടി ആപ്പിള്‍

ദില്ലി: ഇന്ത്യയിലെ ബിസിനസ് നോക്കി നടത്താന്‍ ആപ്പിള്‍ പുതിയ തലവനെ തേടുന്നു. ദീര്‍ഘകാലം ആപ്പിള്‍ ഇന്ത്യയുടെ മാനേജരും എഒഎല്‍ എക്‌സിക്യൂട്ടീവുമായിരുന്ന മനീഷ് ധിര്‍ രാജിവച്ച ഒഴിവിലേക്കാണ് ആപ്പിള്‍ പുതിയ ആളെ തേടുന്നത്. രാജിക്കാര്യത്തില്‍ പ്രതികരിക്കാന്‍ മനീഷ് ധിര്‍ തയ്യാറായില്ലെങ്കിലും രാജിവാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ആപ്പിള്‍ ഇന്ത്യയുടെ തലപ്പത്തുനിന്ന് രണ്ടാമത്തെ കൊഴിഞ്ഞു പോക്കാണിത്. കഴിഞ്ഞ വര്‍ഷം അവസാനം മൊബിലിറ്റി യൂണിറ്റ് തലവനായിരുന്ന ശരദ് മെല്‍ഹോത്രയും രാജിവച്ചിരുന്നു. 1 കോടി ഡോളറില്‍ നിന്ന് 100 കോടി ഡോളര്‍ എന്ന നിലയിലേക്ക് ആപ്പിള്‍ ഇന്ത്യയുടെ ബിസിനസ് വളര്‍ന്നത് മനീഷ് ധിറിന്റെ കാലത്തായിരുന്നു.

മനീഷ് ധിറിന്റെ രാജിക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയില്‍ സ്വന്തം ബ്രാന്‍ഡ് സ്റ്റോര്‍ തുറക്കാന്‍ ആപ്പിള്‍ ശ്രമം തുടങ്ങിയ സാഹചര്യത്തിലാണ് ധിറിന്റെ രാജി എന്നത് ഏറെ ശ്രദ്ധേയമാണ്. ഇതിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് ആപ്പിള്‍. പുതിയ തലവന്‍ ചുമതല ഏറ്റെടുക്കുന്നതു വരെ കമ്പനിക്കകത്തു നിന്നു തന്നെ താല്‍കാലിക തലവനെ നിയമിക്കാനാണ് ആപ്പിളിന്റെ നീക്കം. 2010-ലാണ് ആപ്പിളിന്റെ ഇന്ത്യാ മാനേജരായി ധിര്‍ ചുമതലയേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News