അവതാറിന്റെ രണ്ടാം പതിപ്പിനായുള്ള കാത്തിരിപ്പ് നീളും; 2017-ലെ ക്രിസ്മസിനും ചിത്രം റിലീസ് ചെയ്യില്ല

ഹോളിവുഡിനെ ഇളക്കിമറിച്ച അവതാര്‍ എന്ന ത്രീഡി ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരിക്കുന്ന ആരാധകര്‍ നിരാശരാകും. 2017 ക്രിസ്മസില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, അപ്പോഴും ചിത്രം റിലീസ് ചെയ്യാനൊക്കില്ലെന്നാണ് അവതാറിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ മാസമാണ് അവതാറിന്റെ രണ്ടാം പതിപ്പ് 2017 ഡിസംബറില്‍ പുറത്തിറങ്ങുമെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ചിത്രത്തിന് പുതിയ റിലീസ് ഡേറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല.

എന്നാല്‍, നേരത്തെ പ്രഖ്യാപിച്ചിരുന്ന 2017 ക്രിസ്മസ് എന്ന തിയ്യതി ചിത്രത്തിന്റെ നിര്‍മാതാക്കളായ 20 സെഞ്ചുറി ഫോക്‌സ് സ്ഥിരീകരിച്ചിരുന്നില്ല. ചിത്രം ഇറങ്ങില്ലെന്ന വാര്‍ത്തയോട് പ്രതികരിക്കാന്‍ 20 സെഞ്ചുറി ഫോക്‌സ് തയ്യാറായിട്ടില്ല. സൗണ്ട് വര്‍ക്കുകളും ചില അനിമേഷന്‍ വര്‍ക്കുകളും ഇപ്പോഴും അതിന്റെ പ്രാരംഭ ദശയിലാണ്. ഡിസ്‌നിയുടെ സ്റ്റാര്‍ വാര്‍സ് എപ്പിസോഡ് 8ന്റെ റിലീസ് തിയ്യതി പ്രഖ്യാപനവുമായി അവതാ 2 മാറ്റിയതിന് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here