ഹാര്‍ലി ഡേവിസന്റെ പുതിയ സ്‌പോര്‍ട്‌സ്റ്റര്‍ 1200 ഇന്ത്യയിലേക്ക്; വില 8 ലക്ഷം

ദില്ലി: സൂപ്പര്‍ ബൈക്കുകളിലെ രാജകുമാരന്‍ ഹാര്‍ലി ഡേവിസന്റെ പുതിയ മോഡല്‍ ഇന്ത്യയിലേക്ക്. സ്‌പോര്‍ട്‌സ്റ്റര്‍ 1200 കസ്റ്റം ആണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. സ്‌പോര്‍ട്‌സ്റ്റര്‍ മോഡലുകളിലെ തുടക്കക്കാരനായ സ്‌പോര്‍ട്‌സ്റ്റര്‍ 883 ഫാമിലിക്കു പകരമാണ് സ്‌പോര്‍ട്‌സ്റ്റര്‍ 1200 കസ്റ്റം ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഹാര്‍ലി ഡേവിസണ്‍ ശ്രമിക്കുന്നത്. പുതിയ സ്‌പോര്‍ട്‌സ്റ്റര്‍ എത്തുന്നതോടെ 883 ഫാമിലി മോഡലിന്റെ വില്‍പന രാജ്യത്ത് നിര്‍ത്തലാക്കുമെന്ന് ഹാര്‍ലി ഡേവിസണ്‍ അറിയിച്ചു. സ്ട്രീറ്റ് 750ക്കു ശേഷം ഹാര്‍ലി ഡേവിസണ്‍ ഇറക്കിയ സൂപ്പര്‍ മോഡലാണ് സ്‌പോര്‍ട്‌സ്റ്റര്‍ 1200 കസ്റ്റം. 8 ലക്ഷം രൂപയായിരിക്കും വാഹനത്തിന്റെ വിലയെന്ന് അറിയുന്നു.

1200 സിസി വി ട്വിന്‍ എന്‍ജിനാണ് സ്‌പോര്‍ട്‌സ്റ്റര്‍ 1200 കസ്റ്റമിന് കരുത്തു പകരുന്നത്. എയര്‍കൂള്‍ഡ് എന്‍ജിനാണിത്. 3,750 ആര്‍പിഎമ്മില്‍ 96 എന്‍എം പീക് ടോര്‍ക്ക് കരുത്തു സൃഷ്ടിക്കുന്നുണ്ട് എന്‍ജിന്‍. 5 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഫ്രണ്ടിലും ബാക്കിലും ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. ഹാര്‍ലി ഡേവിസന്റെ സ്‌പോര്‍ട്‌സ്റ്റര്‍ സീരീസില്‍ നാലു മോഡലുകളാണ് ഉള്ളത്. സൂപ്പര്‍ ലോ, അയേണ്‍ 883, ഫോര്‍ട്ടി-എയ്റ്റ്, 1200 കസ്റ്റം എന്നിവയാണ് മോഡലുകള്‍. ഇതില്‍ തന്നെ സ്‌പോര്‍ട്‌സ്റ്റര്‍ 883യുടെ അതേ ഡിസൈനാണ് കാത്തുസൂക്ഷിച്ചിട്ടുള്ളത്. ഫോര്‍ട്ടി-എയ്റ്റിലും 1200 കസ്റ്റം മോഡലിലും ഒരേ എന്‍ജിന്‍ തന്നെ ഉപയോഗിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News