ഇന്ത്യയില്‍ പുകവലിയും മദ്യപാനവും കുറയുന്നതായി കേന്ദ്ര ആരോഗ്യ സര്‍വേ റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്തു പുകവലിയും മദ്യപാനവും കുറയുന്നതായി കേന്ദ്ര ആരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട്. ഒരു ദശകം മുമ്പുണ്ടായിരുന്നതിനേക്കാള്‍ പുകവലിയുടെ തോത് കുറഞ്ഞതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പുരുഷന്‍മാരിലും സ്ത്രീകൡും പുകവലി കുറഞ്ഞിട്ടും. ഇതേ മാറ്റം മദ്യപാനത്തിലുമുണ്ട്.

പതിമൂന്നു സംസ്ഥാനങ്ങൡലാണ് സര്‍വേ നടത്തിയത്. 2005-06ല്‍ അമ്പതു ശതമാനം പേരും പുകവലിക്കാരായിരുന്നത് കഴിഞ്ഞവര്‍ഷം നാല്‍പത്തേഴു ശതമാനമായി കുറഞ്ഞു. മദ്യപിക്കുന്നവരുടെ എണ്ണം 38 ശതമാനത്തില്‍നിന്നു 34 ശതമാനമായി കുറഞ്ഞു. മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍ഖണ്ഡ്, ഹരിയാന, പശ്ചിമബംഗാള്‍, മേഘാലയ സംസ്ഥാനങ്ങളിലാണ് മദ്യപാനത്തില്‍ കാര്യമായ കുറവുണ്ടായത്.

പ്ലെയിന്‍ ടുബാക്കോ പാക്കേജിംഗ് എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പരിപാടി പുകവലി കുറയ്ക്കുന്നതില്‍ വലിയ പങ്കുവഹിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 53 ശതമാനം മരണങ്ങളുടെയും കാരണം പുകവലി ജന്യ രോഗങ്ങള്‍ മൂലമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News