മലപ്പുറത്തെ ചെഞ്ചോരച്ചുവപ്പണിയിച്ച് നവകേരള മാര്‍ച്ച്; ഹൃദയത്തിലേറ്റി ജനനായകന് വരവേല്‍പ്പ്

മലപ്പുറം: പരമ്പരാഗത ലീഗ് കോട്ടയായ മലപ്പുറത്തിന്റെ മാറുന്ന മനസ്സു കാണിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് മലപ്പുറത്ത് ഹൃദയത്തില്‍ കൊണ്ട സ്വീകരണം. ഹൃദയത്തോടു ചേര്‍ത്താണ് ജനനായകനെ മലപ്പുറത്തുകാര്‍ സ്വീകരിച്ചത്. രാവിലെ ആദ്യ സ്വീകരണം തീരദേശ മണ്ഡലമായ താനൂരില്‍. ആബാലവൃദ്ധം ജനങ്ങളുമടക്കം ആയിരങ്ങള്‍ സ്വീകരണവേദിയിലേക്ക് ഒഴുകിയെത്തി. മലപ്പുറം ചുവയ്ക്കുന്നതിന്റെ ദൃഷ്ടാന്തം. തിരൂര്‍ മണ്ഡലത്തിന്റെ ഭാഗമായ ബിപി അങ്ങാടിയിലായിരുന്നു അടുത്ത സ്വീകരണം.

ബിപി അങ്ങാടിയില്‍ നിന്ന് മാര്‍ച്ച് തീരദേശ മണ്ഡലമായ പൊന്നാനിയിലേക്കാണ് തിരിച്ചത്. വൈകുന്നേരത്തോടെ പൊന്നാനിയിലെ എരമംഗലത്ത് അത്യുജ്വല സ്വീകരണം. പിന്നെ മാര്‍ച്ച് മലപ്പുറം ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായ തവനൂര്‍ മണ്ഡലത്തിലെ എടപ്പാളിലേക്ക്. ജാഥയിലെ സ്ഥിരാംഗമായ ഡോ. കെ.ടി ജലീലിന്റെ മണ്ഡലം കൂടിയാണ് തവനൂര്‍. നിരവധിയാളുകളാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും തിങ്ങിനിറഞ്ഞത്.
രാവിലെ കാലിക്കറ്റ് സര്‍വകലാശാലയിലെ ഇഎംഎസ് ചെയറില്‍ അക്കാദമിക സമൂഹവുമായി പിണറായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍വകലാശാല അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തുടര്‍ന്നാണ് പര്യടനം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News