വളാഞ്ചേരി (മലപ്പുറം): കോണ്‍ഗ്രസിലെ എല്ലാവരും അഴിമതിയുടെ ഭാഗമായെന്നും അഴിമതിക്കാരുടെ സംരക്ഷകനായി കെപിസി അധ്യക്ഷന്‍ വി എം സുധീരന്‍ മാറിയെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മെട്രോ സര്‍വീസിന്റെ പരീക്ഷണ ഓട്ടം സാങ്കേതികമായ കാര്യം മാത്രമായിരുന്നെന്നും അതിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നില്ലെന്നും പിണറായിപറഞ്ഞു. നവകേരളയാത്രയോടനുബന്ധിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here