ദില്ലി: റിപ്പബ്ലിക് ദിന പരേഡിന് ഭീഷണിയുയര്‍ത്തി ആകാശത്തു പ്രത്യക്ഷപ്പെട്ട ബലൂണ്‍ പോലുള്ള സംശയാസ്പദമായ വസ്തു ഇന്ത്യന്‍ വായുസേന വെടിവച്ചിട്ടു. വ്യോമസേനയുടെ സുഖോയ് 30 യുദ്ധവിമാനമാണ് സംശയകരമായ സാഹചര്യത്തില്‍ ആകാശത്ത് കണ്ട വസ്തു വെടിവച്ചിട്ടത്. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം. ആകാശത്ത് ബലൂണ്‍ പോലുള്ള വസ്തു പറന്നു നടക്കുന്നത് വ്യോമസേനയുടെ റഡാറില്‍ തെളിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വസ്തു സുഖോയ് യുദ്ധവിമാനം വെടിവച്ചിടുകയായിരുന്നു.
രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെ ബാര്‍മറിലെ ഒരു ഗ്രാമത്തിലാണ് വസ്തു കണ്ടെത്തിയത്. വസ്തു വെടിവച്ചിട്ടതിനെ തുടര്‍ന്ന് ഏതാനും ലോഹക്കഷണങ്ങള്‍ ആകാശത്തുനിന്ന് താഴേക്ക് വീഴുന്നത് ശ്രദ്ധയില്‍ പെട്ടതായി ഗ്രാമവാസികള്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here