ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് പതിപ്പ് അടുത്തമാസം; ആര്യയും ശ്രീദിവ്യയും നായികാനായകന്‍മാര്‍; പാട്ടുകള്‍ കേള്‍ക്കാം

ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ബാംഗഌര്‍ ഡെയ്‌സിന്റെ തമിഴ് മൊഴിമാറ്റം ബാംഗ്ലൂര്‍ നാട്കള്‍ അടുത്തമാസം അവസാനം തിയേറ്ററുകളിലേക്ക്. തെലുങ്ക് ഹിറ്റ് മേക്കര്‍ ബൊമ്മറില്ലു ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പാട്ടുകള്‍ പുറത്തിറക്കി.

ദുല്‍ഖര്‍ അവതരിപ്പിച്ച അര്‍ജുനെ ആര്യയും നസ്രിയ അവതരിപ്പിച്ച ദിവ്യയെ ദിവ്യശ്രീയും തമിഴില്‍ സ്‌ക്രീനിലെത്തിക്കും. നിത്യ മേനോന്റെ നടാഷയായി സാമന്തയെത്തുമ്പോള്‍ റേഡിയോ ജോക്കി സൈറയായി പാര്‍വതി തന്നെയാണ് അഭ്രപാളിയിലെത്തുന്നത്. നിവിന്‍ പോളിയുടെ കുട്ടനെ ബോബി സിംഹ അവതരിപ്പിക്കും. ഫഹദ് ഫാസിലിന്റെ ശിവദാസാകുന്നത് തെലുങ്ക് താരം റാണ ദുഗപതിയാണ്.

റാണാ ദുഗപതിയുടെ ആദ്യ തമിഴ്ചിത്രമാണിത്. തമിഴ്, തെലുങ്ക് പതിപ്പുകള്‍ ഒരേസമയം തിയേറ്ററിലെത്തും. ഗോപിസുന്ദറാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News