മുഖ്യമന്ത്രിക്കു വേണ്ടി തമ്പാനൂര്‍ രവി സരിതയെ വിളിച്ചു; അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു; സരിതയും രവിയുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ പൂര്‍ണരൂപം

കൊച്ചി: സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ് നായരെ കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി ഫോണില്‍ വിളിച്ച് മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടു. തലേന്നത്തെ മാധ്യമങ്ങള്‍ നോക്കി മുഖ്യമന്ത്രിയുടെ മൊഴി നന്നായി പഠിക്കണം എന്നും അദ്ദേഹത്തിന് അനുകൂലമായി മൊഴി നല്‍കണമെന്നുമാണ് രവി സരിതയോട് ആവശ്യപ്പെട്ടത്. ബിജുവിന്റെ ക്രോസ് ശ്രദ്ധിക്കണമെന്നും അവനാണ് കുഴപ്പിക്കുന്നതെന്നും രവി സരിതയോട് പറഞ്ഞു. മൂന്നു തവണ കണ്ട കാര്യം മാത്രം കമ്മീഷനില്‍ പറഞ്ഞാല്‍ മതി. ദില്ലിയില്‍ വച്ച് കണ്ട കാര്യം മിണ്ടരുതെന്നും രവി സരിതയോട് ആവശ്യപ്പെട്ടു.

തമ്പാനൂര്‍ രവി: ദില്ലിയില്‍ വച്ച് കണ്ടിട്ടേ ഇല്ല.
സരിത: ഓകെ ഓകെ
രവി: രണ്ടുതവണ ഓഫീസില്‍ വച്ച് ഒരു തവണ സ്റ്റേജില്‍ വച്ച്. മറ്റേയാള്‍ പറയുന്നത് കേട്ടിട്ട് നമ്മുടെ ആള്‍ പറയുന്നത് നോക്കിക്കോണം.
സരിത: ങാഹാ ഓകെ.. ഓകെ.. അത് നാളെ എടുക്കും എന്നു അറിയിച്ചിട്ടുണ്ട്. മൊഴി എടുക്കുമെന്ന്
രവി: സരിത ശ്രദ്ധിക്കേണ്ടത്.. സരിത ശ്രദ്ധിക്കേണ്ടത് ചോദ്യങ്ങള്‍ക്ക് നന്നായി മറുപടി പറയാന്‍ സാധിക്കണം.
സരിത: മറ്റേ ക്രോസ് വരുന്നത്. ബിജുവിന്റെ
രവി: അതെ. അവനാണ് തെമ്മാടി. അവനാണ് കുഴപ്പിക്കുന്നത്. നമ്മള്‍ സേഫായിരിക്കണം.
സരിത: ങാഹാ മനസ്സിലായി സാറേ
രവി: നാളെ എപ്പോഴാണ് വച്ചിരിക്കുന്നത്?
തമ്പാനൂര്‍ രവി : നാളെ എപ്പോഴാ വച്ചിരിക്കുന്നത് ?
സരിത : നാളെ രാവിലെയാണ് സാറേ, ഞാന്‍ മൊഴി എടുക്കുന്ന കാര്യം പറഞ്ഞ്. മൊഴി എടുക്കാന്‍ കേറുമ്പോ ഇങ്ങോട്ട് ക്വസ്റ്റ്യന്‍ വരുന്ന സമയത്ത് അങ്ങോട്ട് പറഞ്ഞാല്‍ മതിയല്ലോ..?
തമ്പാനൂര്‍ രവി : മതി.. മതി.. ഇന്നത്തെ മാതൃഭൂമി ഒക്കെ ഒന്ന് നോക്കൂ
സരിത : ഞാന്‍ നോക്കിക്കൊള്ളാം.. ഏതോ ഒരു ഓണ്‍ലൈനില്‍ ഫുള്‍ കൊടുത്തിട്ടുണ്ട്

തമ്പാനൂര്‍ രവി : കണ്ടത് 3 തവണ .. രണ്ട് തവണ ഓഫീസില്‍ ഒരിക്കല്‍ ഓഫീസ്.. പിന്നെ.. പിന്നെ ..മറ്റേ മറ്റേ.. സ്റ്റേജില്‍ .. സ്റ്റേജില്‍
സരിത: ങ്ഹാ.. ങ്ഹാ.. ഓകെ .. ഓ കെ..
തമ്പാനൂര്‍ രവി : അതുകഴിഞ്ഞ് മറ്റേത് നിര്‍ത്തിക്കോണം നന്നായിട്ട്
സരിത : ശരി സാറേ..

തമ്പാനൂര്‍ രവി : ലെറ്റര്‍ എന്താ പറയാന്‍ പോകുന്നത് ?
സരിത: ലെറ്റര്‍ സ്റ്റേ ചെയ്തു
തമ്പാനൂര്‍ രവി : അതല്ല, ചോദിച്ചാല്‍ എന്തു പറയും ?
സരിത : അത് പേഴ്‌സണല്‍ കാര്യമാണെന്നു പറയാം. ഇതുമായി റിലേറ്റു ചെയ്തിട്ടില്ലെന്ന് പറയും

തമ്പാനൂര്‍ രവി: നമ്മുടെ റോഷനോടു കൂടെ ചോദിക്കണെ

സരിത : റോഷന്‍ ചേട്ടനോടു നാളെ നേരിട്ട് കാണുമ്പോള്‍ ചോദിക്കാം സാര്‍.. ഫോണ്‍ വിളിച്ചാല്‍ .. അങ്ങോട്ടു വിളിച്ചാല്‍ ..എന്റെ ഫോണ്‍, ചിലപ്പോള്‍ അഡ്വക്കേറ്റിന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടാകും..

ടെലിഫോണ്‍ സംഭാഷണം സരിത ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.ഇന്നലെ തന്നെയാണ് രവി വിളിച്ചതെന്നും സരിത സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News