അത്യപൂര്‍വമായ വെളുത്ത ജിറാഫിനെ കണ്ടെത്തി; ഇരുപതുവര്‍ഷത്തിനിടയില്‍ ശ്രദ്ധയില്‍ പെടുന്ന രണ്ടാമത്തെ വെളുത്ത ജിറാഫായി ഓമോ

ടരംഗീര്‍ (ടാന്‍സാനിയ): അത്യപൂര്‍വമായ വെളുത്ത ജിറാഫിനെ കണ്ടെത്തി. ടാന്‍സാനിയയിലെ ടരംഗീര്‍ വന്യജീവി സങ്കേതത്തിലാണ് ലൂസിസം എന്ന ജനിതകമാറ്റം സംഭവിച്ച വെളുത്ത ജിറാഫിനെ കണ്ടെത്തിയത്. ഇരുപതു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തുന്ന രണ്ടാമത്തെ വെളുത്ത ജിറാഫാണ് ഇത്.

ഓമോ എന്നു പേരായ ജിറാഫിനെ വന്യജീവി സങ്കേതത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തൊലിയില്‍ നിറങ്ങള്‍ വരാത്ത ജനിതക രോഗമാണ് ലൂസിസം. വൈല്‍ഡ് നേച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍ ഡെറിക് ലീയാണ് വെളുത്ത ജിറാഫിന്റെ ചിത്രമെടുത്തത്.

വെളുത്തനിറമായതിനാല്‍ നായാട്ടുകാരുടെ ഇരയാകുമോ ഓമോ എന്നു സംശയിക്കുന്നതായി ഡെറിക് പറഞ്ഞു. ടാന്‍സാനിയയുടെ ദേശീയമൃഗമാണ് ജിറാഫ്. ജിറാഫിന്റെ ഇറച്ചിക്കു ടാന്‍സാനിയയില്‍ വലിയ ആവശ്യക്കാരാണുള്ളത്. 1999-ല്‍ ആഫ്രിക്കയിലാകെ 1,40,000 ജിറാഫുകളുണ്ടെന്നായിരുന്നു കണക്ക്. അത് ഇപ്പോള്‍ 80,000 ആയി കുറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel