നോക്കിയ വീണ്ടും വരുന്നു; പുതിയ ആന്‍ഡ്രോയ്ഡ് ഫോണിന്റെ ചിത്രങ്ങള്‍ പുറത്തായി; ചെന്നൈ പ്ലാന്റ് തുറക്കാന്‍ ചര്‍ച്ച

ചെന്നൈ: ഒരു കാലത്തു ലോകത്തെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ കൂറ്റന്‍മാരായ നോക്കിയ ഇടവേളയ്ക്കുശേഷം മടങ്ങിവരുന്നു. ഫിന്നിഷ് മൊബൈല്‍ നിര്‍മാതാക്കളായ നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തതിനു ശേഷം നിര്‍ത്തിവച്ച ഫോണ്‍ ഉല്‍പാദനമാണ് നോക്കിയ എന്ന പേരില്‍ പുനരാരംഭിക്കുന്നത്. രണ്ടു വര്‍ഷത്തേക്കു നോക്കിയ എന്ന ബ്രാന്‍ഡില്‍ ഫോണ്‍ പുറത്തിറക്കരുതെന്നായിരുന്നു മൈക്രോസോഫ്റ്റുമായുള്ള കരാര്‍. ഇതിന്റെ കാലാവധി അവസാനിച്ച മുറയ്ക്കാണ് ആന്‍ഡ്രോയ്ഡില്‍ പുതിയഫോണ്‍ പുറത്തിറക്കാന്‍ നോക്കിയ സജ്ജരായത്. ഫോണിന്റെ ചിത്രങ്ങള്‍ പുറത്തെത്തി. അതിനിടെ, ഇന്ത്യയില്‍ നിര്‍മാണ കേന്ദ്രമായ ചെന്നൈ ശ്രീപെരുമ്പുദൂരിലെ പ്ലാന്റ് തുറക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നു ദില്ലിയില്‍ യോഗം ചേരും.

Nokia

പൂര്‍ണമായി ലോഹനിര്‍മിത ബോഡിയില്‍നിര്‍മിക്കുന്ന സ്മാര്‍ട്‌ഫോണാണ് നോക്കിയ പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. ഫോണിന്റെ നിര്‍മാണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം പകുതിയോടെ ഫോണ്‍ പുറത്തിറക്കുന്ന വിവരം നോക്കിയ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമിലായിരിക്കും ഫോണ്‍ എന്നതാണ് ഏറ്റവും വലിയ പ്രത്യേക. സിംബിയന്‍, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളില്‍ മാത്രം ഫോണ്‍ ഇറക്കിയതായിരുന്നു നേരത്തേ കമ്പനിക്കു വിപണിയില്‍ തിരിച്ചടിക്കു കാരണം. അന്ന് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ നിരവധി ഫോണുകള്‍ വരികയും വിപണി പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ മടിച്ചുനിന്നതാണ് നോക്കിയയുടെ തകര്‍ച്ചയ്ക്കു കാരണമായതതെന്നും വിലയിരുത്തലുണ്ടായിരുന്നു.

nokia_c1_leaked_image_weibo.jpg

നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുമ്പോള്‍ രണ്ടു വര്‍ഷത്തേക്ക് നോക്കിയ ബ്രാന്‍ഡില്‍ ഫോണ്‍ ഇറക്കരുതെന്നായിരുന്നു കരാര്‍. ഈ കരാര്‍ കഴിഞ്ഞ ഡിസംബര്‍ 31 ന് അവസാനിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ വിപണിയിലേക്കു തിരികെ വരുമെന്നു കഴിഞ്ഞ ജൂലൈയില്‍തന്നെ നോക്കിയ സിഇഒ രാജീവ് സൂരി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഫോണ്‍ തയാറാകുന്നത്. രണ്ടു തരം ഫോണുകളുടെ ചിതങ്ങളാണ് വീയ്‌ബോയിലൂടെ പുറത്തുവന്നിരിക്കുന്നത്.

സി 1 എന്ന മോഡലിലായിരിക്കും പുതിയ നോക്കിയ ഫോണ്‍ വരിക എന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. 5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയും 8 മെഗാപിക്‌സല്‍ പ്രധാന കാമറയും 5 മെഗാപിക്‌സല്‍ മുന്‍ കാമറയുമായിരിക്കും ഫോണിനുണ്ടാവുകയെന്നാണ് വിവരം. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഫോണ്‍ പ്രവര്‍ത്തിക്കുക. രണ്ടു ജിബി റാമായിരിക്കും ഉണ്ടാവുക. സി 1 ബജറ്റ് ഫോണായിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

Nokia Smartphone With All-Metal Body Leaked in Images

തമിഴ്‌നാട്ടില്‍ കാഞ്ചീപുരം ജില്ലയില്‍ ശ്രീപെരുംപുതൂരിലുള്ള പ്ലാന്റ് തുറക്കന്‍ നോക്കിയ വീണ്ടും പദ്ധതിയിടുന്നത് പുതിയ മോഡല്‍ പുറത്തിറക്കുന്നതിന്റെ ഭാഗമാണെന്നും സൂചനയുണ്ട്. ചൈനീസ് ആസ്ഥാനമായ ഫോണ്‍ നിര്‍മാണക്കമ്പനിയയായ ഫോക്‌സ്‌കോണിന് പ്ലാന്റ് കൈമാറുന്നതു സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നുണ്ട്. ഒരു പക്ഷേ, നോക്കിയക്കു വേണ്ടി ഫോണ്‍ നിര്‍മിക്കാനായിരിക്കും ഫോക്‌സ്‌കോണ്‍ പ്ലാന്റ് ഏറ്റെടുക്കുന്നതെന്നും സൂചനയുണ്ട്. നികുതിവകുപ്പുമായുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് മൈക്രോസോഫ്റ്റ് ഏറ്റെടുക്കലിനു പിന്നാലെ നോക്കിയ ശ്രീപെരുമ്പുതൂരിലെ പ്ലാന്റ് അടച്ചുപൂട്ടിയത്. ഇന്നു ദില്ലിയില്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം രൂപീകരിച്ച പ്രത്യേക കര്‍മസമിതിയാണ് യോഗം വിളിച്ചിരിക്കുന്നത്. സമിതിയംഗങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധികളും കേന്ദ്ര ടെലിക്കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് വകുപ്പ് തുടങ്ങിയവയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News