ലോകത്തെ ഭീതിയിലാക്കിയ സിക വൈറസിനെ പിടിച്ചുകെട്ടാന്‍ ശ്രമങ്ങള്‍ ഊര്‍ജിതം; ഈ വര്‍ഷാവസാനം വാക്‌സിന്‍ തയാറാകുമെന്നു ശാസ്ത്രജ്ഞര്‍

വിന്നിപെഗ് (കാനഡ): ലോകത്ത് ഭീതിയായി പരക്കുന്ന സിക വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഈ വര്‍ഷാവസാനത്തോടെ തയാറാകുമെന്നു ശാസ്ത്രജ്ഞര്‍. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെയും ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെയും സംയുക്തശ്രമമാണ് വാക്‌സിന്‍ തയാറാക്കാന്‍ നടക്കുന്നത്. ആദ്യമായാണ് സിക വൈറസ് പ്രതിരോധത്തിന് സാധിക്കുമെന്ന നിലയില്‍ ശാസ്ത്രജ്ഞര്‍ സൂചന നല്‍കുന്നത്.

ലേവല്‍ സര്‍വകലാശാലയിലെ ഡേവിഡ് വീനറുടെയും ഇനോവിയോ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍കോര്‍പറേറ്റഡിന്റെ ഗാരി കോബിംഗെറിന്റെയും നേതൃത്വത്തിലാണ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. സെപ്റ്റംബറില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചു കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ അടിയന്തരാവശ്യങ്ങള്‍ക്കു വാക്‌സിന്‍ പുറത്തിറക്കാനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News